17 September Tuesday

ഉത്രാടപ്പാച്ചിൽ കഴിഞ്ഞു ; ഇന്ന്‌ പൊന്നോണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


കൊച്ചി
മഴയെ അവഗണിച്ച്‌ ചൊവ്വാഴ്‌ച നഗരം ഉത്രാടപ്പാച്ചിലിന്റെ തിരക്കിലായി. വിൽപ്പനശാലകളിൽ ജനങ്ങൾ തിക്കിത്തിരക്കി. ഫ്ലാറ്റുകളിലും റസിഡൻസ്‌ അസോസിയേഷനുകളും സ്വകാര്യ സ്ഥാപനങ്ങളും അവസാനവട്ട ഓണാഘോഷ തിരക്കിലായിരുന്നു.

എറണാകുളം മാർക്കറ്റിലും ബ്രോഡ്‌വേയിലും തിരക്ക് ഇരട്ടിയായി. പ്രധാനമായും ഓണസദ്യയ്ക്കുള്ള പച്ചക്കറികളാണ് ഇവിടെ വിറ്റഴിഞ്ഞത്‌.  ഓണാഘോഷം ലക്ഷ്യമിട്ട് ലോഡ് കണക്കിന് പച്ചക്കറികളാണ് രണ്ടുദിവസങ്ങളിലായി എറണാകുളം മാർക്കറ്റിലെത്തിയത്. പതിവ് വിലക്കയറ്റം ഇല്ലാതിരുന്നതിനാൽ എല്ലാവരും സന്തോഷത്തോടെയാണ്‌ സാധനങ്ങൾ വാങ്ങാനെത്തിയതെന്ന്‌ കച്ചവടക്കാർ പറഞ്ഞു. സിപിഐ എം സംഘടിപ്പിച്ച കലൂർ സ്‌റ്റേഡിയത്തിലെ ജൈവപച്ചക്കറി സ്‌റ്റാളിലും നല്ല തിരക്ക്‌ അനുഭവപ്പെട്ടു.

വൻകിട, ചെറുകിട ഭേദമില്ലാതെ തുണിക്കടകളിൽ നല്ല തിരക്ക്‌ അനുഭവപ്പെട്ടു. റെഡിമെയ്ഡ് പായസത്തിന്‌ ആവശ്യക്കാരേറെ ആയതിനാൽ ഇതിന്റെ കച്ചവടവും ഉഷാറായി. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഓണം വിപണന മേളയിൽ പായസം വാങ്ങാനായി ധാരാളം പേരെത്തി.


പ്രധാന വാർത്തകൾ
 Top