20 September Friday

ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ ഓണത്തിനും ശമ്പളമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


സ്വന്തം ലേഖകൻ
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎ‍ല്ലിലെ ജീവനക്കാർക്ക്‌ ഓണത്തിനും ശമ്പളമില്ല. തുടർച്ചയായ രണ്ടാം മാസമാണ്‌ ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നത്‌. ശമ്പളം നൽകാനായി കേന്ദ്രസർക്കാരിനോട്‌ ബിഎസ്‌എൻഎൽ 600 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ പണം നൽകാനാകില്ലെന്ന്‌ കേന്ദ്രം മറുപടി നൽകിയത്‌. ഇതുമൂലം 11–-ാം തീയതിയായിട്ടും ആഗസ്‌തിലെ ശമ്പളം ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ ലഭിച്ചില്ല. 1.63 ലക്ഷം ജീവനക്കാർക്ക്‌ ശമ്പളം നൽകാൻ 850 കോടി രൂപയാണ്‌ ്‌ വേണ്ടത്‌. കേരളത്തിലെ 9577 ജീവനക്കാരും ഇതിൽ ഉൾപ്പെടും. ഈ വർഷം മൂന്നാംതവണയാണ്‌ ശമ്പളം വൈകുന്നത്‌. സംസ്ഥാനത്ത് ബാങ്ക് അവധിയായതിനാൽ ജീവനക്കാരുടെ പ്രതിസന്ധി രൂക്ഷമായേക്കും. 50 വയസ്സ്‌ കഴിഞ്ഞ ജീവനക്കാർക്കായി വിആർഎസ് പാക്കേജ്, ആസ്തികൾ ഉപയോഗപ്പെടുത്തി വരുമാനം ഉണ്ടാക്കൽ, 4ജി സ്പെക്ട്രം തുടങ്ങി ബിഎസ്‌എൻഎല്ലിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സർക്കാർ 14,155 കോടി രൂപയുടെ പാക്കേജ്‌ നടപ്പാക്കാൻ ഒരുങ്ങുകയാണ്‌. ശമ്പളം നിഷേധിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ വിആർഎസിന്‌ മാനസികമായി തയ്യാറാക്കാനാണ്‌ കേന്ദ്രനീക്കമെന്നും ആരോപണമുണ്ട്‌.


പ്രധാന വാർത്തകൾ
 Top