18 October Friday

മുത്തൂറ്റ്‌ സമരം ചർച്ചയിലൂടെ പരിഹരിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


സ്വന്തം ലേഖകൻ
മുത്തൂറ്റിലെ തൊഴിൽപ്രശ്‌ന പരിഹാരത്തിന്‌ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്നും തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗംകൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു വിഭാഗവും പ്രശ്‌നം ചർച്ചചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പ്രതിച്ഛായയെ മുത്തൂറ്റ്‌ സമരം ബാധിക്കുമോയെന്ന ചോദ്യത്തോട്  ടെലിവിഷൻ സംവാദം നാം മുന്നോട്ടിൽ പ്രതികരിക്കുകയായിരുന്നു  മുഖ്യമന്ത്രി.

പ്രശ്‌നം ഉണ്ടായപ്പോൾത്തന്നെ സർക്കാർ ഇടപെട്ടിരുന്നു. തൊഴിൽമന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിനെത്താൻ മുത്തൂറ്റ് പ്രതിനിധികളോടു പറയണമെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വളരെ പ്രമുഖരായ വ്യക്തികൾ ബന്ധപ്പെട്ടു. എന്നാൽ, ഉത്തരവാദിത്തപ്പെട്ടവർ എത്തിയില്ല.
ദേശീയതലത്തിൽ ശ്രദ്ധ നേടിയ സ്ഥാപനമാണ് മുത്തൂറ്റ്. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ താൽപ്പര്യംകൂടി സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ പ്രത്യേക തൊഴിൽ സാഹചര്യവും കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്‌മെന്റും തമ്മിൽ നല്ല ബന്ധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top