24 October Thursday

മരട്‌ ഫ്ലാറ്റ്‌: ഒഴിയാൻ നോട്ടീസ്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


പൊളിച്ചുനീക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട മരടിലെ ഫ്ലാറ്റ്‌ സമുച്ചയം ചീഫ്‌ സെക്രട്ടറി ടോം ജോസും കലക്ടർ എസ്‌ സുഹാസും സന്ദർശിച്ചു. മരട്‌ നഗരസഭാധ്യക്ഷ ടി എച്ച്‌ നദീറയുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തി. താമസക്കാരോട്‌ ഒഴിയാനാവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകാൻ ചീഫ്‌ സെക്രട്ടറി നഗരസഭാധ്യക്ഷയോട്‌ നിർദേശിച്ചു. ഫ്ലാറ്റ്‌ പൊളിച്ചുനീക്കാൻ എല്ലാ സഹായവും ജില്ലാ ഭരണ നേതൃത്വം നൽകുമെന്ന്‌ കലക്ടർ എസ്‌ സുഹാസ്‌ അറിയിച്ചു. ചീഫ്‌ സെക്രട്ടറിയുടെ നിർദ്ദേശത്തെതുടർന്ന്‌ ബുധനാഴ്‌ച രാവിലെ അടിയന്തര നഗരസഭാകൗൺസിൽ വിളിക്കും. താമസക്കാർക്ക്‌ ഒഴിയാൻ നോട്ടീസ്‌ നൽകും. തുടർനടപടികൾ കൗൺസിൽ തീരുമാനിക്കുമെന്ന്‌ നഗരസഭാധ്യക്ഷ പറഞ്ഞു.

ഹോളിഫെയ്‌ത്ത്‌ ഫ്ലാറ്റ്‌ സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കുനേരെ സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ താമസക്കാർ  ഗോബാക്ക്‌ വിളികളുമായി പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ്‌ ചീഫ് സെക്രട്ടറിയെ കാറിലെത്തിച്ചത്.   അതിനിടെ  വീണ്ടും ഹർജിയുമായി ഫ്ലാറ്റ്‌ ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ റിട്ട് ഹ‍ർജി.
 


പ്രധാന വാർത്തകൾ
 Top