Deshabhimani

ദത്തുനൽകേണ്ട 
സാഹചര്യമില്ല , അച്ഛനമ്മമാരെ നഷ്‌ടമായ കുട്ടികൾ 
ബന്ധുക്കൾക്കൊപ്പം സുരക്ഷിതർ : മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 01:19 AM | 0 min read


തിരുവനന്തപുരം
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞപ്പോൾ ഉറ്റവരെ നഷ്‌ടമായ കുഞ്ഞുങ്ങളിലാരും ദത്തുനൽകേണ്ട സാഹചര്യത്തിൽ ഉള്ളവരല്ലെന്ന്‌  മന്ത്രി വീണാ ജോർജ്‌.

നിലവിൽ മാതാപിതാക്കളെ നഷ്‌ടമായ ആറു കുട്ടികളാണ്‌ വയനാട്ടിലുള്ളത്‌. ഇതിൽ ഒരാൾക്ക്‌ അഞ്ചുവയസ്‌ മാത്രമാണ്‌ പ്രായം. എട്ട്‌, 14, 15, 16, 18 പ്രായമുള്ളവരാണ്‌ മറ്റ്‌ അഞ്ചുപേർ. ഇവരെല്ലാം നിലവിൽ അമ്മയുടെയോ അച്ഛന്റെയോ അടുത്ത ബന്ധുക്കൾക്കൊപ്പമാണ്‌. കുട്ടികളെ വളർത്താനുള്ള സമ്മതവും അവരറിയിച്ചിട്ടുണ്ട്‌. ജില്ലാ ശിശുക്ഷേമ സമിതി അധികൃതർ ബന്ധുക്കളെ നേരിട്ട്‌ ബന്ധപ്പെട്ട്‌ ഇക്കാര്യം ഉറപ്പുവരുത്തിയെന്ന്‌ ജില്ലാ കൗൺസിൽ സെക്രട്ടറി കെ രാജൻ പറഞ്ഞു. ഏതെങ്കിലും ഘട്ടത്തിൽ ബുദ്ധിമുട്ട്‌ അറിയിച്ചാൽ ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്ക്‌ സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ദുരന്തത്തിൽ  17 കുട്ടികളെ കാണാതായതായി കഴിഞ്ഞ ദിവസം  റവന്യു വകുപ്പ്‌ പുറത്ത്‌ വിട്ട കണക്കിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home