23 September Wednesday

ഇന്നും ശക്തമായ മഴ ; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് തിങ്കളാഴ്ച ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളത്തിൽ വിവിധയിടങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും പതിനൊന്നോടെ മഴ കുറയുമെന്നും വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.

തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-– -മണ്ണിടിച്ചിൽ ഭീഷണിയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. പമ്പ ഡാം തുറന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്ക്‌ പരിധിയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന്‌ കലക്ടർ എ അലക്സാണ്ടർ അറിയിച്ചു.

2018, 2019 വർഷങ്ങളിൽ പ്രളയം, ഉരുൾപൊട്ടൽ–- -മണ്ണിടിച്ചിൽ, പേമാരി എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും തദ്ദേശസ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകടസാധ്യത മുന്നിൽക്കണ്ട് തയ്യാറെടുപ്പുകൾ എടുക്കണമെന്ന്‌ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top