23 September Wednesday

23ന്‌ വീട്ടുമുറ്റത്ത്‌ സിപിഐ എം സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആഗസ്‌ത്‌ 23ന്‌ പാർടി അംഗങ്ങളും അനുഭാവികളും  ബഹുജന സംഘടനാ പ്രവർത്തകരും  വീട്ടുമുറ്റത്ത്‌  സത്യഗ്രഹം  നടത്താൻ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കുടുംബാംഗങ്ങളും പങ്കെടുക്കും. പാർടി പതാകയും പ്ലക്കാർഡുകളും ഉയർത്തി വൈകിട്ട്‌ നാലുമുതൽ നാലരവരെയാകും സമരം. പാർടി ഓഫീസുകളിലും സമരം നടക്കും. അവിടെ നാലിൽ കൂടുതൽ പേർ പാടില്ല.  അഞ്ച്‌ ലക്ഷത്തിലധികം കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിൽ  20 ലക്ഷം പേർ അണിനിരക്കും.  കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരമാണ്‌ സമരം. 

ആഗസ്‌ത്‌ 16ന്‌  ബ്രാഞ്ച്‌ അടിസ്ഥനത്തിൽ നടത്താൻ തീരുമാനിച്ച ജാഥ ഹൈക്കോടതി നിർദേശത്തിന്റെ പശ്‌ചാത്തലത്തിൽ ഒഴിവാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top