26 September Saturday

മുത്തലാക്ക് കേസ്‌ : പ്രതി നേരിട്ട്‌ ജാമ്യാപേക്ഷ നൽകേണ്ടെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


കൊച്ചി
മുത്തലാക്ക് കേസിൽ പ്രതിയാകുന്ന ഭർത്താവ് ജാമ്യാപേക്ഷ സമർപ്പിക്കാൻ മജിസ്ട്രേട്ട്‌ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. 2019ലെ മുത്തലാക്ക് നിരോധന നിയമപ്രകാരം, പ്രതിയുടെ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുംമുമ്പ്‌ പരാതിക്കാരിയായ ഭാര്യയുടെ വാദംകൂടി കേൾക്കണമെന്നാണ്‌ വ്യവസ്ഥ. ഇത്‌ പ്രതിയുടെ റിമാൻഡിന് വഴിയൊരുക്കുമെന്ന വാദം കണക്കിലെടുത്താണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ വിധി. പ്രതിക്ക് അഭിഭാഷകൻ മുഖേന ജാമ്യാപേക്ഷ സമർപ്പിക്കാം. ജാമ്യാപേക്ഷയിൽ ഭാര്യയുടെ വാദം കേട്ടശേഷം മജിസ്ട്രേട്ടിന് തീരുമാനമെടുക്കാം. ജാമ്യാപേക്ഷ നിരസിച്ചാൽ പ്രതിക്ക് മേൽക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷയിൽ ഭാര്യക്ക് നോട്ടിസയച്ച് വാദത്തിനായി കേസ് മാറ്റുമ്പോൾ,  പ്രതിയായ തന്നെ റിമാൻഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആലുവ എൻഎഡി സ്വദേശി നഹാസ് ആണ്‌ ഹൈക്കോടതിയെ സമീപിച്ചത്. മുത്തലാക്ക് 2019ലെ കേന്ദ്ര നിയമപ്രകാരം മൂന്ന് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യാമില്ലാ കുറ്റമാണ്. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യാൻ പ്രതിക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top