20 September Sunday

മണർകാട്‌ അപകടം : ജീവിതമായിരുന്ന കാറിനുവേണ്ടി ജീവൻ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


കോട്ടയം
മണർകാട്‌ അപകടത്തിൽ മരിച്ച ജസ്‌റ്റിന്റെ കുടുംബം പുലർത്തിയിരുന്നത്‌ ടാക്‌സി കാറായിരുന്നു. അപകട സാധ്യതയുണ്ടെന്ന്‌ അറിഞ്ഞിട്ടും കാർ ഉപേക്ഷിച്ചു പോകാൻ ജസ്‌റ്റിൻ തയ്യാറായില്ല. ആ ശ്രമത്തിനിടെ യുവാവിന്‌ സ്വന്തം ജീവനും നൽകേണ്ടി വന്നു. അമ്മയും രണ്ട്‌ സഹോദരങ്ങളുമാണ്‌ ജസ്‌റ്റിനുള്ളത്‌. കുടുംബം പുലർത്താൻ വീട്ടിൽ പോലും പോകാതെ ടാക്‌സി ഓടിക്കുകയായിരുന്നു ജസ്‌റ്റിൻ. പലപ്പോഴും ഉറങ്ങിയിരുന്നതും വണ്ടിയിൽ തന്നെ. 

നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് മല്ലപ്പള്ളിയിലേക്ക്‌‌ ട്രിപ്പ്‌ വന്നതായിരുന്നു ജസ്‌റ്റിൻ. തിരിച്ചുള്ള യാത്രക്കിടെ‌ നാലുമണിക്കാറ്റിന്‌ സമീപം പാലമുറിയിൽ എത്തി‌. റോഡിലെ വെള്ളത്തിന്റെ ആഴം മനസിലാകാതെ കാർ വെള്ളത്തിലിറക്കിയതാകുമെന്ന്‌ കരുതുന്നു. കുടുങ്ങിയെന്ന്‌ മനസിലായ ജസ്‌റ്റിൻ കാറിന്‌ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി അവിടുള്ളവരെ വിളിച്ചുണർത്തി. ഒരു ക്രെയിൻ സംഘടിപ്പിക്കാൻ വഴിയുണ്ടോ എന്ന്‌ ചോദിച്ചു. വീട്ടുകാർ അവർക്ക്‌ പരിചയമുള്ള ഒരാളെ വിളിച്ചുവരുത്തി. ജസ്‌റ്റിൻ തന്റെ ലൈസൻസും വണ്ടിയുടെ കടലാസുകളും വീട്ടിൽ ഏൽപിച്ചു.

കാറിൽ വടംകെട്ടി വലിച്ച്‌ നീക്കാനായി ശ്രമം. ഇതിന്‌ ഹാൻഡ്‌ ബ്രേക്ക്‌ മാറ്റണം. ജസ്‌റ്റിൻ കാർ തുറന്ന്‌ സീറ്റിലിരുന്ന്‌ ബ്രേക്ക്‌ മാറ്റിയതും ഒഴുക്കിൽ കാർ നിരങ്ങിപ്പോകുകയായിരുന്നു. പുറത്തിറങ്ങാനാവാതെ ജസ്‌റ്റിൻ അകത്ത്‌ കുടുങ്ങിപ്പോയി. കണ്ടുനിന്നവർക്ക്‌ ഒന്നും ചെയ്യാനായില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top