20 October Sunday

കശ്‌മീരിൽ നേതാക്കളെ തടഞ്ഞത്‌ ഭരണകൂട ഭീകരത: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019


കശ്‌മീർ സന്ദർശനത്തിനെത്തിയ  സീതാറാം യെച്ചൂരിയെയും  ഡി രാജയെയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ഭരണകൂട ഭീകരത അങ്ങേയറ്റം അപലപനീയമാണെന്ന്‌ സിപിഐ  എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെയും മറ്റ്‌ ജനകീയ നേതാക്കളെയും കാണാനും കശ്‌മീരിലെ സ്ഥിതിഗതികൾ മനസ്സിലാക്കാനുമാണ്‌ നേതാക്കൾ അവിടെ എത്തിയത്‌.  സന്ദർശനവിവരം ഗവർണറെ നേരത്തെ അറിയിച്ചതുമാണ്‌. തടവിലാക്കപ്പെട്ട കശ്‌മീരിലെ  നേതാക്കളെ കാണാനുള്ള അവകാശം ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാർടികളുടെ നേതാക്കൾക്കുണ്ട്‌. അത്‌ നിഷേധിക്കുന്നത്‌ ഫാസിസ്റ്റ്‌ നടപടിയാണ്‌.

അടിയന്തരാവസ്ഥയെ കടത്തിവെട്ടുന്ന രീതിയിലുള്ള സ്വേച്ഛാധിപത്യ നടപടിയാണ്‌ കശ്‌മീരിൽ നടപ്പാക്കുന്നത്‌.  ഇതിൽ ശക്തമായി പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. നേതാക്കളെ തടഞ്ഞുവച്ച നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അപലപിച്ചു.


പ്രധാന വാർത്തകൾ
 Top