20 September Friday

ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി; വഴിതിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019


കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയും  മണ്ണിടിഞ്ഞും  മരം വീണും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഏതാനും ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയപ്പോൾ ചിലത്‌ വഴിതിരിച്ചുവിട്ടു.  പാസഞ്ചർ ട്രെയിനുകൾക്ക്‌ പുറമെ -പ്രതിദിന, -പ്രതിവാര ട്രെയിനുകളും റദ്ദാക്കി. ചില സർവീസുകൾ കേരള  അതിർത്തിയിൽ യാത്ര അവസാനിപ്പിച്ചു. ശനിയാഴ്‌ചത്തെ സർവീസുകളും റദ്ദാക്കി. 

തിരുവനന്തപുരം–-എറണാകുളം–-തിരുവനന്തപുരം റൂട്ടിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ അധിക സർവീസ് നടത്തി. പാലക്കാട്‌ ഡിവിഷൻ പരിധിയിൽ പാലക്കാട്‌, ഒറ്റപ്പാലം, ഷൊർണൂർ,ഫറൂഖ്‌, കല്ലായി എന്നിവിടങ്ങളിൽ പാളത്തിൽ വെള്ളം കയറി. ഷൊർണൂരിന്‌സമീപം കാരക്കാട്‌ മണ്ണിടിച്ചിലുമുണ്ടായി. വെള്ളിയാഴ്‌ച തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് ഒറ്റപ്പാലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. -ഷാലിമാർ –- നാഗർകോവിൽ ഗുരുദേവ്‌ എക്സ്പ്രസ്സ്  പൊളാച്ചി ജങ്‌ഷൻ വഴിതിരിച്ചുവിട്ടു.- മംഗളൂരു സെൻട്രൽ –- - ചെന്നൈ എഗ്‌മോർ എക്സപ്രസ്‌  പാലക്കാട് ജങ്ഷനിൽനിന്ന്‌ തിരുച്ചിറപ്പള്ളി വഴി പോകും. വ്യാഴാഴ്‌ച  മംഗളൂരുവിൽനിന്ന് പുറപ്പെട്ട മംഗളൂരു സെൻട്രൽ –- - ചെന്നൈ മെയിൽ പാലക്കാട് സർവീസ് അവസാനിപ്പിച്ചു.

വെള്ളിയാഴ്‌ച റദ്ദാക്കിയ മറ്റ്‌ ട്രെയിനുകൾ
മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌, ചെന്നൈ സെൻട്രൽ –-തിരുവനന്തപുരം ദ്വൈവാര എക്‌സ്‌പ്രസ്‌,  കാരക്കൽ–-എറണാകുളം എക്‌സ്‌പ്രസ്‌, തിരുവനന്തപുരം–-എറണാകുളം അമൃത എക്‌സ്‌പ്രസ്‌, എറണാകുളം–-കാരക്കൽ എക്‌സ്‌പ്രസ്‌, കെഎസ്‌ആർ ബംഗളൂരു–-കന്യാകുമാരി ഐലൻഡ്‌ എക്‌സ്‌പ്രസ്‌, യശ്വന്ത്‌പുർ–-കണ്ണൂർ എക്‌സ്‌പ്രസ്‌, ബാനസ്‌വാഡി–-കൊച്ചുവേളി ഹംസഫർ എക്‌സ്‌പ്രസ്‌, തിരുവനന്തപുരം–-ചെന്നൈ മെയിൽ, തിരുവനന്തപുരം–-ന്യൂഡൽഹി കേരള എക്‌സ്‌പ്രസ്, ആലപ്പുഴ –-ചെന്നൈ  കേരള എക്‌സ്‌പ്രസ്‌, കൊച്ചുവേളി–കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌. ചെന്നൈ സെൻട്രൽ–-തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌, ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌, ചെന്നൈ സെൻട്രൽ–തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌, കൊച്ചുവേളി–-യശ്‌വന്ത്‌പുർ എക്‌സ്‌പ്രസ്‌, ചെന്നൈ സെൻട്രൽ–എറണാകുളം ജങ്ഷൻ പ്രതിവാര എക്‌സ്‌പ്രസ്‌. എറണാകുളം ഒാഖ എക്‌സ്‌പ്രസ്‌.

ഭാഗികമായി റദ്ദാക്കിയത്‌
കണ്ണൂർ –- - തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ സെൻട്രൽ –- - ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് , കണ്ണൂർ –- - ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് എന്നിവ  എറണാകുളം ജങ്ഷനിൽ സർവീസ് അവസാനിപ്പിച്ചു. നാഗർകോവിൽ  –- - കോട്ടയം പാസഞ്ചർ കൊല്ലം ജങ്ഷനിൽ യാത്ര അവസാനിപ്പിച്ചു. 
ഗുരുവായൂർ –- - പുനലൂർ –- ഗുരുവായൂർ പാസഞ്ചർ കൊല്ലത്തിനും പുനലൂരിനുമിടയിലും നാഗർകോവിൽ –- - മംഗലാപുരം ഏറനാട് എക്‌സ്പ്രസ് തൃശൂരിനും മംഗലാപുരത്തിനുമിടയിലും സർവീസ് റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ –-ഷൊർണൂർ വേണാട്‌ എക്‌സ്‌പ്രസ്‌ഇരിഞ്ഞാലക്കുടയ്‌ക്കും ഷൊർണൂരിനുമിടയിൽ ഓടിയില്ല. എറണാകുളം - ബറൗണി രപ്തിസാഗർ എക്‌സ്പ്രസ് വടക്കാഞ്ചേരിയിലും തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്‌സ്പ്രസ് എറണാകുളത്തും  കൊച്ചുവേളി - ഡെറാഡൂൺ എക്‌സ്പ്രസ് കോട്ടയത്തും കന്യാകുമാരി മുംബൈ ജയന്തിജനതാ എക്‌സ്പ്രസ് ചങ്ങനാശേരിയിലും സർവീസ് അവസാനിപ്പിച്ചു. 

തിരുവനന്തപുരം - ന്യൂഡൽഹി കേരളാ എക്‌സ്പ്രസ് , കൊച്ചുവേളി - ഇൻഡോർ എക്‌സ്പ്രസ് എന്നിവ കായംകുളത്തും നാഗർകോവിൽ - മംഗലാപുരം പരശുറാം എക്‌സ്പ്രസ് അങ്കമാലിയിലും തിരുവനന്തപുരം - കോഴിക്കോട് ജൻശദാബ്ദി എക്‌സ്പ്രസ് ചാലക്കുടിയിലും സർവിസ് അവസാനിപ്പിച്ചു. മംഗളൂരു സെൻട്രൽ–-എം ജി ആർ ചെന്നൈ സെൻ്രട്രൽ മെയിൽ ഷൊർണൂരിൽ സർവീസ്‌ അവസാനിപ്പിച്ചു. തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് കോഴിക്കോടിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ്‌ റദ്ദാക്കി. എറണാകുളം - നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ്‌ കോഴിക്കോടിനും എറണാകുളത്തിനുമിടക്ക്‌ സർവീസ്‌ അവസാനിപ്പിച്ചു.

വെള്ളിയാഴ്‌ച കോട്ടയം വഴി തിരിച്ചുവിട്ടവ
തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ്്, ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്പ്രസ്,  മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി - ബംഗളൂരു എക്‌സ്പ്രസ് , ബംഗളൂരു - കൊച്ചുവേളി എക്‌സ്പ്രസ്, കൊച്ചുവേളി - ഇൻഡോർ എക്‌സ്പ്രസ്, ചണ്ഡിഗഡ് - കൊച്ചുവേളി എക്‌സ്പ്രസ്

വഴിതിരിച്ചുവിട്ടവ
കന്യാകുമാരി - ജമ്മു താവി ഹിമസാഗർ എക്‌സ്പ്രസ്  , കന്യാകുമാരി - ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ്, കെഎസ്‌ആർ ബംഗളൂരു–-കൊച്ചുവേളി എക്‌സ്‌പ്രസ്‌,എന്നിവ സേലം, കരൂർ, ദിണ്ടിഗൽ, മധുര, തിരുനൽവേലി, നാഗർകോവിൽ ടൗൺ വഴിതിരിച്ചുവിട്ടു. 1 ഷാലിമാർ–-നാഗർകോവിൽ ഗുരുദേവ്‌ എക്‌സ്‌പ്രസ്‌ പാലക്കാട്‌–-പൊള്ളാച്ചി–-ദിണ്ടിഗൽ–-മധുര–-തിരുനൽവേലിവഴിയും സർവീസ്  നടത്തും.

 

ശനിയാഴ്‌ചയും ഞായറാഴ്‌ചയും  റദ്ദാക്കിയത്‌
 മംഗളുരു –- കൊച്ചുവേളി-–മംഗളുരു  എക്‌സ്‌പ്രസ്‌, 
കായംകുളം –- എറണാകുളം –- കായംകുളം പാസഞ്ചർ
കോട്ടയം –- നിലമ്പൂർ റോഡ്‌ –- കോട്ടയം പാസഞ്ചർ
കോട്ടയം –- കൊല്ലം പാസഞ്ചർ ട്രെയിൻ
എറണാകുളം –-കൊല്ലം –-എറണാകുളം മെമു
ഗുരുവായൂർ –- പുനലൂർ–- ഗുരുവായൂർ  പാസഞ്ചർ
കായംകുളം –- എറണാകുളം –-കായംകുളം പാസഞ്ചർ
കൊല്ലം –- ആലപ്പുഴ  പാസഞ്ചർ
ആലപ്പുഴ –- എറണാകുളം പാസഞ്ചർ
ഗുരുവായൂർ –- തിരുവനന്തപുരം –ഗുരുവായൂർഎക്‌സ്‌പ്രസ്‌
തിരുവനന്തപുരം –- കോഴിക്കോട്‌  –- തിരുവനന്തപുരം ജനശദാബ്‌ദി എക്‌സ്‌പ്രസ്‌
കൊച്ചുവേളി –- - യശ്വന്ത്പൂർ എക്‌സ്പ്രസ്
മംഗലാപുരം –- - തിരുവനന്തപുരം  മാവേലി എക്‌സ്പ്രസ്
ചെന്നൈ സെൻട്രൽ –- തിരുവനന്തപുരം എക്‌സ്പ്രസ്
എറണാകുളം ജങ്ഷൻ–-വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ
വേളാങ്കണ്ണി–-എറണാകുളം ജങ്ഷൻ സ്‌പെഷ്യൽ ഫെയർ ട്രെയിൻ


പ്രധാന വാർത്തകൾ
 Top