09 August Sunday

തെളിഞ്ഞത് കോണ്‍ഗ്രസിന്റെ കൊലയാളി മുഖം ; സതീശന്റെ കുടുംബം ഇന്നും കണ്ണീരിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

ബാലസുബ്രഹ്മണ്യം / സഹോദരി ബബിത


തൃശൂർ
തെളിഞ്ഞത് കോൺഗ്രസിന്റെ കൊലയാളി മുഖമെന്ന് സതീശന്റെ കുടുംബം.   തന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയവർക്ക് തൂക്കുകയർ നൽകണമെന്ന് അച്ഛൻ ഷൊർണൂർ മഞ്ഞക്കാട്  ലതാനിവാസിൽ ബാലസുബ്രഹ്മണ്യം പറഞ്ഞു.   തെളിവില്ലെന്ന പേരിൽ കോൺഗ്രസ് നേതാവ് രാംദാസിനെ കോടതി വെറുതെവിട്ടെങ്കിലും   സമൂഹമനഃസാക്ഷിക്കുമുന്നിൽ  കൊലയാളി സംഘത്തിൽപ്പെട്ടവരാണെന്നും  സഹോദരി ബബിത പ്രതികരിച്ചു.    സതീശൻ   കൊലക്കേസിൽ  വിധി കേട്ടശേഷം പ്രതികരിക്കുകയായിരുന്നു കുടുംബം.

തൊഴിൽ തേടിയെത്തിയ തന്റെ മകനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടിലെത്തി  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ്‌ ഫോൺ വിളിവന്നത്‌.  ജോലിക്കുവേണ്ടി കൊടുക്കാനെന്ന് പറഞ്ഞ്‌ തന്റെ കൈയിൽനിന്നും 5000 രൂപ വാങ്ങിയാണ് ഫ്ളാറ്റിലേക്ക് തിരിച്ചുപോയത്. തുടർന്നാണ്  മുറിയിൽ പൂട്ടിയിട്ട്‌ വെള്ളവും  ഭക്ഷണവും നൽകാതെ ക്രൂരമായി മർദിച്ചത്‌.  കൊല നടന്ന ദിവസം തന്നെ ഫോണിൽ വിളിച്ചിരുന്നു. ഇന്നു രാത്രി വരുമെന്നും പറഞ്ഞു. താൻ പടിയടയ്‌ക്കാതെ കാത്തിരുന്നു. പക്ഷേ, അവൻ വന്നില്ല. കേസ്‌ വഴിതിരിക്കാൻ കൊലയാളി സംഘം ഫോൺ വിളിപ്പിച്ചതാണെന്നാണ്‌ തോന്നുന്നത്‌. അവന്‌ ഭാര്യയും രണ്ടു വയസ്സുള്ള മകളുമുണ്ടായിരുന്നു. മോളെ ലാളിക്കാനായില്ല. സംഭവശേഷം അമ്മ ലത അവശയാണ്‌.  തങ്ങളുടെ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്.

കേസിൽ റഷീദിനുൾപ്പെടെ  പ്രതികൾക്കെതിരെ  കൊലക്കുറ്റം കണ്ടെത്തിയതിൽ സംതൃപ്തിയുണ്ട്.  കേസ് അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥനായ സിഐ  വി കെ രാജു, പ്രോസിക്യൂട്ടർ വിനുവർഗീസ് കാച്ചപ്പിള്ളി എന്നിവർ നീതിപുലർത്തി. ഇനി പ്രതികൾക്ക്‌ വധശിക്ഷ ലഭിക്കണമെന്നാണ്‌ ആഗ്രഹമെന്നും കുടുംബക്കാർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top