12 August Wednesday

4 ആരോഗ്യപ്രവർത്തകർക്കും 4 അർധ സൈനികർക്കും കോവിഡ്‌ ; പുതിയ 6 ഹോട്ട്‌സ്‌പോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ച 339പേരിൽ നാല്‌ ആരോഗ്യപ്രവർത്തകരും നാല്‌ അർധ സൈനികരും. തൃശൂർ–- മൂന്ന്‌, ഇടുക്കി–- ഒന്ന്‌ എന്നിങ്ങനെയാണ്‌ രോഗം സ്ഥിരീകരിച്ച‌ ആരോഗ്യ പ്രവർത്തകർ. തൃശൂർ ഒരു ബിഎസ്എഫ് ജവാനും കണ്ണൂർ ഒരു ഡിഎസ്‌‌സി ജവാനും ആലപ്പുഴ രണ്ട്‌ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസുകാർക്കും രോഗം ബാധിച്ചു.

പുതിയ രോഗികളിൽ 117പേർ വിദേശത്തുനിന്നും 74പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: തിരുവനന്തപുരം–- 92, മലപ്പുറം–- 23, ആലപ്പുഴ–- 10, കൊല്ലം, എറണാകുളം–- നാലുവീതം, തൃശൂർ–- മൂന്ന്‌, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം–- ഒന്നുവീതം. ഈ 140ൽ ഉറവിടം അറിയാത്ത ഏഴുപേരും ഉൾപ്പെടുന്നു.

രോഗം ഭേദമായവർ 149. തൃശൂർ–- 29, പാലക്കാട്–- 17, കണ്ണൂർ–- 16, എറണാകുളം–- 15, കാസർകോട്–- 13, കൊല്ലം–- 10, തിരുവനന്തപുരം–- ഒമ്പത്‌, കോട്ടയം, ഇടുക്കി–- എട്ടുവീതം, പത്തനംതിട്ട, ആലപ്പുഴ–- ഏഴുവീതം, മലപ്പുറം–- ആറ്‌, വയനാട്–- മൂന്ന്‌, കോഴിക്കോട്–- ഒന്ന്‌. 2795 പേർ ചികിത്സയിലുണ്ട്‌. ആകെ കോവിഡ്‌ സ്ഥിരീകരിച്ചവർ 6534. നിരീക്ഷണത്തിൽ 1,85,96. ആശുപത്രികളിൽ 3261. വ്യാഴാഴ്‌ച 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധന വർധിപ്പിച്ചു. വ്യാഴാഴ്‌ച 12,592 സാമ്പിൾ പരിശോധിച്ചു. ആകെ 3,07,219 സാമ്പിൾ പരിശോധനയ്‌ക്ക്‌‌ അയച്ചു. 4854 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനെൽ സർവെയ്‌ലൻസിന്റെ ഭാഗമായി 66,934 സാമ്പിൾ ശേഖരിച്ചതിൽ 63,199 എണ്ണം നെഗറ്റീവായി.

പുതിയ 6 ഹോട്ട്‌സ്‌പോട്ട്‌
എറണാകുളം മരട് മുനിസിപ്പാലിറ്റി (കണ്ടെയ്‌ൻമെന്റ് സോൺ: വാർഡ് നാല്‌), ഇടുക്കി കുമാരമംഗലം (14), കോട്ടയം തൃക്കൊടിത്താനം (12), വയനാട് മേപ്പാടി (19, 22), പാലക്കാട് പട്ടഞ്ചേരി (ആറ്‌), തൃശൂർ നടത്തറ (എട്ട്‌). ആകെ 181 ഹോട്ട്സ്‌പോട്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top