14 June Monday

വീണ്ടും രണ്ടായിരം കടന്നു ; രണ്ടാംഡോസിന് 
സ്പോട്ട് വാക്സിനേഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


കൊച്ചി
ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം കൂടുന്നു. 2059 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,780 ആയി. 16.9 ശതമാനമാണ് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ). രോ​ഗബാധിതരിൽ ഒമ്പത് ആരോ​ഗ്യപ്രവർത്തകരും 36 അതിഥിത്തൊഴിലാളികളും ഐഎൻഎച്ച്എസ് ഉ​ദ്യോ​ഗസ്ഥനും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 36 പേരും ഉൾപ്പെടുന്നു. 1972 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം. 45 പേരുടെ ഉറവിടം വ്യക്തമല്ല. 2538 പേർ കോവിഡ് മുക്തരായി.

കുന്നത്തുനാട് (75), കുട്ടമ്പുഴ (65), തൃക്കാക്കര (60), കരുമാല്ലൂർ (57), ഉദയംപേരൂർ (55), എളങ്കുന്നപ്പുഴ, ചെല്ലാനം (54 വീതം), പായിപ്ര (51), കളമശേരി (48), പള്ളുരുത്തി (47), ഫോർട്ട് കൊച്ചി (45), എടവനക്കാട്, പുത്തൻവേലിക്കര (44 വീതം), കോട്ടുവള്ളി (43), ഞാറക്കൽ (37), കിഴക്കമ്പലം, ശ്രീമൂലനഗരം (36 വീതം), എടത്തല, നോർത്ത്‌ പറവൂർ (35 വീതം), തൃപ്പൂണിത്തുറ (33), ചേരാനല്ലൂർ (32), പള്ളിപ്പുറം, വടക്കേക്കര (31 വീതം), ആലങ്ങാട്, ഏലൂർ (30), കീഴ്മാട് (29), മട്ടാഞ്ചേരി (26), ചൂർണിക്കര (24), കടവന്ത്ര (22), കുഴുപ്പിള്ളി, പിറവം, മരട്, വെങ്ങോല (21 വീതം), മുണ്ടംവേലി (20), കൂവപ്പടി, രായമംഗലം (19 വീതം), ഐക്കരനാട്, നെല്ലിക്കുഴി, വരാപ്പുഴ (18 വീതം) എന്നിവിടങ്ങളിലാണ് കൂടുതൽ രോ​ഗബാധിതർ. 

2510 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5385 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. 12,168 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

രണ്ടാംഡോസിന് 
സ്പോട്ട് വാക്സിനേഷന്‍
രണ്ടാംഡോസ് വാക്സിൻ നൽകുന്നതിന്‌ പ്രത്യേക സ്പോട്ട് വാക്സിനേഷൻ സൗകര്യം അനുവദിക്കും. ജില്ലാ ദുരന്തനിവാരണയോ​ഗത്തിലാണ് തീരുമാനം. കോവാക്സിൻ ആദ്യഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവർക്കും കോവിഷീൽഡ് സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവർക്കുമാണ് പ്രത്യേക പരി​ഗണന. ഇവർ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ ആധാർ കാർഡ്, ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖ എന്നിവസഹിതം എത്തണം. ഇവർക്കായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ 20 ശതമാനം സ്പോട്ട് അഡ്മിഷൻ അനുവദിക്കുമെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ അറിയിച്ചു.  സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ സംഘങ്ങളുടെ സേവനം വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാക്കും. ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിന്‌ പ്രത്യേക യോഗം ചേരും.

യോ​ഗത്തിൽ കലക്ടർ എസ് സുഹാസ് അധ്യക്ഷനായി. മേയർ എം അനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top