18 July Thursday

രാ​ഹു​ലിനെ കണ്ടവരുടെ പോക്കറ്റ‌് കാണാനില്ല ; റോഡ‌്ഷോക്കിടെ വ്യാ​പ​ക പോ​ക്ക​റ്റ​ടി

സ്വന്തം ലേഖകൻUpdated: Tuesday Jun 11, 2019

കഴിഞ്ഞ ദിവസം  മു​ക്ക​ത്ത് ന​ട​ന്ന കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ  റോഡ‌്ഷോക്കിടെ വ്യാ​പ​ക പോ​ക്ക​റ്റ​ടി. പരിപാടിയിൽ പങ്കെടുത്ത നിരവധി പേരുടെ പേ​ഴ്സ് ന​ഷ്ട​പ്പെട്ടു.  ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കവർന്നതായാണ് റിപ്പോർട്ട്. കുറഞ്ഞ പണം നഷ്ടപ്പെട്ട പലരും വിവരം പുറത്തുപറയാൻ മടിക്കുകയാണ്. ഒ​മ്പതു പേ​ർ മു​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നിൽ വിവരമറിയിച്ചിട്ടുണ്ട്. 

മു​ക്കം ന​ഗ​ര​സ​ഭ​യിലെ ലീഗ് കൗ​ൺ​സി​ല​ർ റ​ഹ്മ​ത്തി​ന്റെ ഭ​ർ​ത്താ​വ് വി ടി ബു​ഷൈ​റിന്റെ 26,000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്സും മുൻ മു​ക്കം പ​ഞ്ചാ​യ​ത്ത് അംഗം ആ​മി​ന​യു​ടെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് പു​ല്ലം​പാ​ടി​യു​ടെ 17,000 രൂ​പയടങ്ങിയ പേഴ്സും നഷ്ടമായി. മു​ക്കം സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ മു​ത്താ​ലം സ്വ​ദേ​ശി മു​നീറിനും  പേ​ഴ്സ‌് നഷ്ടപ്പെട്ടു. 

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ച ക്രിസ്ത്യൻ പള്ളി പ​രി​സ​ര​ത്ത് നി​ന്ന​വ​രു​ടെ പേ​ഴ്സു​ക​ളാ​ണ് പോക്കറ്റടിച്ചത്. ഈങ്ങാപ്പുഴയിൽനിന്ന് എത്തിയ രാഹുൽ  കാറിൽ നിന്നിറങ്ങി തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റു​മ്പോഴു​ണ്ടാ​യ തി​ര​ക്കി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ പലരുടെയും എ​ടി​എം കാ​ർ​ഡ്, ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

യുഡിഎഫ് പ്രവർത്തകർ മാത്രം പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ വ്യാപക പോക്കറ്റടിയുടെ ജാള്യത്തിലാണ് നേതൃത്വം. നാണക്കേടോർത്ത‌് പലരും പുറത്തുപറയുന്നില്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണത്തിന്റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട്ട‌് യുഡിഎഫ് സംഘടിപ്പിച്ച  പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ​ക്കി​ടയിലും സമാന രീതിയിൽ  പേ​ഴ്സു​ക​ൾ പോക്കറ്റടിക്കപ്പെട്ടിരുന്നു. ​പേ​ഴ്സു​ക​ൾ പിന്നീട് പ​ണ​മെ​ടു​ത്ത ശേ​ഷം അ​രീ​ക്കോ​ട് പാ​ല​ത്തി​നു സ​മീ​പം ഉ​പേ​ക്ഷി​ക്കപ്പെട്ട നിലയിൽ കണ്ടെത്തി.


പ്രധാന വാർത്തകൾ
 Top