20 August Tuesday

കേരളത്തിനായി മോഡി ഇടപെടില്ല: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019


കേരളത്തിന്റെ പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെടുമെന്ന പ്രതീക്ഷയില്ലെന്ന് രാഹുൽ ഗാന്ധി. വാരാണസി പോലെയാണ‌് തനിക്ക് കേരളവുമെന്ന് ഇവിടെ വന്നു പറയും. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും മറ്റു പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടും മോഡിക്ക‌് രണ്ടു വിധത്തിലുള്ള പരിഗണനയാണ‌്.

മോഡി കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു താൻ കരുതുന്നില്ല. കേരളം കേരളത്തിലെ ജനത ഭരിക്കും, അല്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസല്ല–ഈങ്ങാപ്പുഴയിൽ രാഹുൽ പറഞ്ഞു.  ഉത്തർപ്രദേശിനുള്ള പരിഗണന കേരളത്തിന‌് കിട്ടില്ല. ആർഎസ്എസ് ആശയങ്ങൾ അംഗീകരിക്കാത്തവർ ഇന്ത്യക്കാരല്ല എന്നതാണ് മോഡിയുടെയും ബിജെപിയുടെയും നിലപാട്. വയനാട്ടിലെ ജനതയുടെ പ്രശ്നങ്ങൾ ഇന്നലെ മനസ്സിലാക്കി. ഈ പ്രശ്നങ്ങൾ  പരിഹരിക്കും. വ്യത്യസ്ത രാഷ്ട്രീയ ബോധമുള്ളതാണ‌് കേരളത്തിന്റെ പ്രത്യേകത. കൽപറ്റയിലെ എൽഡിഎഫിന്റെ  എംഎൽഎ വന്ന് കണ്ടു. ഇടതുപക്ഷത്തെ മറ്റ് എംഎൽഎമാരെയും കാണാനാഗ്രഹിക്കുന്നു.

പക്ഷേ ഇത്തരം സഹകരണങ്ങൾ പ്രധാനമന്ത്രിയിൽനിന്നോ ബിജെപിയിൽനിന്നോ പ്രതീക്ഷിക്കുന്നില്ല. അവരുടേത‌് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും രാഹുൽ പറഞ്ഞു. രാഹുൽ വയനാട്ടിലെ  വോട്ടർമാർക്ക‌് നന്ദി പറയാനായി എത്തിയതായിരുന്നു. ഞായറാഴ‌്ച തിരുവമ്പാടി മണ്ഡലത്തിൽ റോഡ‌്ഷോ നടത്തി.
മൂന്ന്‌ ദിവസമായി വയനാട്‌ മണ്ഡലത്തിൽ ഉണ്ടായിരുന്ന രാഹുൽ ഞായറാഴ്‌ച പകൽ 2.30ന്‌  കോഴിക്കോട്‌ വിമാനത്താവളത്തിൽ നിന്ന്‌ ഡൽഹിക്ക്‌ പോയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top