19 July Friday

നിപാ പേടിയിൽ തമിഴ‌്നാടും; അതിർത്തിയിൽ ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

വൈറസിന്റെ ഉറവിടം കണ്ടെത്താനായി തൊടുപുഴയിൽനിന്നു പിടികൂടിയ വവ്വാലിനെ പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ‌്ധർ പരിശോധിക്കുന്നു


ഇടുക്കി
കേരളത്തിൽ വീണ്ടും നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി തമിഴ‌്നാട‌് ആരോഗ്യ വകുപ്പ‌ും. കേരളവുമായി അതിർത്തി പങ്കിടുന്ന മേഖലകളിലാണ‌് നിപാ ജാഗ്രതയെ കുറിച്ച‌് ആരോഗ്യവകുപ്പ‌് ബോധവൽക്കരണം നടത്തുന്നത‌്. ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശമായ കമ്പത്ത‌് ജൂൺ അഞ്ച‌ു മുതൽ ബോധവൽക്കരണം നൽകാനായി പ്രത്യേക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട‌്.

ജില്ലയിലെ വിവിധ തോട്ടങ്ങളിലേക്കായി ആയിരക്കണക്കിന‌് പേരാണ‌് അതിർത്തി കടന്ന‌് ദിവസവും കേരളത്തിൽ എത്തുന്നത‌്. ഇവർ മിക്കവരും വനപ്രദേശങ്ങളിലാണ‌് ജോലി ചെയ്യുന്നത‌്. ഇവിടം വവ്വാലിന്റെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ‌് നിർദേശങ്ങൽ നൽകുന്നതെന്ന‌് കമ്പം ബ്ലോക്ക‌് ഹെൽത്ത‌് സൂപ്പർവൈസർ കണ്ണൻ പറഞ്ഞു.

ജോലി കഴിഞ്ഞ‌് എത്തുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയവയാണ‌് പ്രധാനമായും ആരോഗ്യവകുപ്പ‌് നൽകുന്ന നിർദേശം.  കേരളത്തിൽ വരുന്ന ബസുകളിൽ അടക്കം നോട്ടീസ‌് ഉൾപ്പെടെ നൽകിയാണ‌് ബോധവൽക്കരണം നടത്തുന്നത‌്. മാ‌സ‌്ക‌്, പ്രാഥമിക ചികിത്സയ‌്ക്കായുള്ള മരുന്നുകൾ എന്നിവയും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട‌്. തേനി ഡെപ്യൂട്ടി ഡയറക്ടർ ഡോ. വരദരാജൻ,  ഡോ. മുരുകൻ എന്നിവരുടെ നേതൃത്വത്തിലാ‌ണ‌് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന‌ത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top