21 April Sunday

സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019


പറവൂർ
പുതുതായി പണികഴിപ്പിച്ച സിപിഐ  എം പറവൂർ ഏരിയ കമ്മിറ്റി ഓഫീസ് (സി എച്ച് കണാരൻസ്മാരക മന്ദിരം)  തിങ്കളാഴ‌്ച അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ പാർക്കിൽ ചേരുന്ന പൊതുസമ്മേളനത്തിൽ എസ് ശർമ എംഎൽഎ അധ്യക്ഷനാകും. എ പി വർക്കി ഹാൾ സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവും ടി കെ അബ്ദു ഹാൾ ജില്ലാ സെക്രട്ടറി സി എൻ മോഹനനും ഉദ്ഘാടനംചെയ്യും.

സൈമൺ ബ്രിട്ടോ സ്ക്വയർ മുതിർന്ന നേതാവ് കെ എം സുധാകരനും കേസരി വായനശാല കെ ചന്ദ്രൻപിള്ളയും ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, ഗോപി കോട്ടമുറിക്കൽ, മുതിർന്ന നേതാക്കളായ കെ എൻ രവീന്ദ്രനാഥ്, എം എം ലോറൻസ് എന്നിവർ സംസാരിക്കും.


പ്രധാന വാർത്തകൾ
 Top