20 March Wednesday

"തീക്കാറ്റു പോലെ:- വൈക്കം വിശ്വൻ–- സമരവും ജീവിതവും' മുഖ്യമന്ത്രി പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019


കോട്ടയം
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്റെ സമരപോരാട്ടങ്ങളും രാഷ്ട്രീയ ജീവിതവും പ്രമേയമാക്കി രചിച്ച "തീക്കാറ്റു പോലെ:- വൈക്കം വിശ്വൻ –- സമരവും ജീവിതവും' പുസ‌്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ‌്തു. എഴുത്തുകാരനും വൈക്കം വിശ്വന്റെ അധ്യാപകനുമായ പ്രൊഫ. എം കെ സാനു ആദ്യ കോപ്പി ഏറ്റുവാങ്ങി. രാഷ്ട്രിയ–-സാമൂഹ്യ–-സാംസ‌്കാരിക രംഗത്തെ പ്രമുഖരും ബഹുജനങ്ങളും പാർടി പ്രവർത്തകരും തിങ്ങിനിറഞ്ഞ കോട്ടയം സിഎംഎസ‌് കോളേജ‌് ഗ്രേറ്റ‌് ഹാളിലായിരുന്നു പ്രകാശനം. 

 

ടി കെ സ‌്മാരക സാംസ‌്കാരിക കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് അധ്യക്ഷനായി. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ‌് ഏഴാച്ചേരി രാമചന്ദ്രൻ പുസ‌്തകം പരിചയപ്പെടുത്തി. മന്ത്രി എം എം മണി, അഡ്വ. കെ സുരേഷ‌്കുറുപ്പ‌് എംഎൽഎ എന്നിവർ സംസാരിച്ചു. വൈക്കം വിശ്വന്റെ ഭാര്യയും ചിത്രകാരിയുമായ പ്രൊഫ. ജി ഗീത മുഖ്യമന്ത്രി പിണറായി വിജയന‌് ഉപഹാരം സമ്മാനിച്ചു. പ്രൊഫ. ജി ഗീത വരച്ച ഇഎംഎസിന്റെ ചിത്രമാണ‌് സമ്മാനിച്ചത‌്. ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ‌്, സി ജെ ജോസഫ‌്, സിഎംഎസ‌് കോളേജ‌് പ്രിൻസിപ്പൽ റോയ‌് സാം ദാനിയേൽ, പുസ‌്തകം തയ്യാറാക്കിയ ദേശാഭിമാനി  കൊച്ചി യൂണിറ്റ‌് ന്യൂസ‌് എഡിറ്റർ ആർ സാംബൻ എന്നിവർ പങ്കെടുത്തു. വൈക്കം വിശ്വൻ മറുപടി പ്രസംഗം നടത്തി. സംഘാടകസമിതി ചെയർമാൻ വി എൻ വാസവൻ സ്വാഗതവും എം വി കോര നന്ദിയും പറഞ്ഞു. സാഹിത്യപ്രവർത്തക സഹകരണ സംഘമാണ‌്  പുസ‌്തകം പ്രസിദ്ധീകരിക്കുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top