29 February Saturday

സംരംഭകര്‍ക്കായി നൂറോളം പദ്ധതികള്‍: മന്ത്രി ഇ പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020


കൊച്ചി
വ്യവസായ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംരംഭകർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജൻ. അസെൻഡ് 2020 നിക്ഷേപക സംഗമത്തോടനുബന്ധിച്ച് വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക്സ്, എംഎസ്എംഇ എന്നിവയെക്കുറിച്ച് നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംരംഭകർക്കായി നൂറോളം വ്യവസായ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. അനുയോജ്യമായ ആശയം സ്വീകരിച്ച് സംരംഭം തുടങ്ങാം. സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകും. നഗരത്തിൽ 15 ഏക്കറും ഗ്രാമത്തിൽ 25 ഏക്കറും ഭൂമിയുള്ളവർക്കാണ് സഹായമെന്നും മന്ത്രി വ്യക്തമാക്കി.

ചർച്ചയിൽ കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ മോഡറേറ്ററായി. ഫിക്കി കേരള സ്‌റ്റേറ്റ് കൗൺസിൽ ഉപാധ്യക്ഷൻ ദീപക് എൽ അസ്വാനി, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എം ഖാലിദ്, ഡിപി വേൾഡ് ട്രേഡ് ഫെയർ ഹൗസിങ്‌ വിഭാഗം സിഇഒ രഞ്ജിത്ത് റേ, കെപിഎംജി ഇന്ത്യ പാർട്ണർ കെ ജയകൃഷ്ണണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top