04 July Saturday

സാമ്പത്തികപ്രയാസമുണ്ട്‌; വികസനപദ്ധതികൾ മാറ്റിവയ്‌‌ക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

തിരുവനന്തപുരം > സാമ്പത്തികപ്രയാസം  കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്‌ നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്‌. അത്‌ അടിസ്ഥാനസൗകര്യ വികസനത്തിന്‌ തടസ്സമാകരുതെന്ന നയമാണ്‌ സംസ്ഥാന സർക്കാരിനുള്ളത്‌. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പാലം  ഉദുമ മണ്ഡലത്തിലെ ആയംകടവിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

റോഡ്‌, പാലം തുടങ്ങിയ അടിസ്ഥാനസൗകര്യ പദ്ധതികൾ സമയബന്ധിതമായി പുർത്തിയാക്കും. നടക്കില്ലെന്നു കരുതിയ പല പദ്ധതികളും പൂർത്തിയാകുകയാണ്‌. 20,000 കോടി രൂപ മുതൽമുടക്കി പൊതുമരാമത്തുവകുപ്പ്‌ മുഖേന വിവിധ പദ്ധതികളുടെ നിർമാണം പൂർത്തിയായി. കിഫ്‌ബിമുഖേന പതിനായിരം കോടിയുടെ നിർമാണം പൂർത്തിയാകാൻ പോകുന്നു. ബജറ്റിൽ വകയിരുത്തിയ നിർമാണ പദ്ധതികളെല്ലാം നടപ്പാക്കും. പ്രളയം അടിസ്ഥാനസൗകര്യമേഖലിയിൽ പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കി. പതിനായിരം കിലോമീറ്റർ റോഡ്‌ തകർന്നു. കാലോചിതമായ മികച്ച നിർമാണമാണ്‌ ന്യൂ ബിൽഡ്‌ കേരള പദ്ധതിയിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top