Deshabhimani

തലശേരിക്ക്‌ സമ്മാനമായി ബ്രെറ്റ് ലീയുടെ ബോള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 03:20 AM | 0 min read

തിരുവനന്തപുരം
വേഗതകൊണ്ട്‌ അതിശയിപ്പിച്ച ഓസ്ട്രേലിയൻ ബോളർ ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന്.

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സ്‌പീക്കർ എ എൻ ഷംസീർ, സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയവും ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് അദ്ദേഹം തലശേരിക്ക്‌ തന്റെ സ്‌നേഹ സമ്മാനം നൽകിയത്‌.

കേക്കും സർക്കസും ഇന്ത്യയിൽ ആദ്യമായി പിറന്ന പൈതൃക നഗരിയായ തലശേരിയിലാണ് ക്രിക്കറ്റിനും തുടക്കം കുറിച്ചതെന്ന് സൂചിപ്പിച്ചപ്പോൾ കേരളത്തെക്കുറിച്ചും തലശേരിയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുള്ളതായി സംസാരത്തിൽനിന്നും മനസ്സിലായതായി സ്പീക്കർ പറഞ്ഞു. തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഭാവിയിൽ പവിലിയൻ ഒരുക്കണമെന്നും അവിടെ, അദ്ദേഹം സമ്മാനിച്ച ബാറ്റും ബോളും ഇരു രാജ്യങ്ങളുടെയും പരസ്‌പര സ്നേഹത്തിന്റെ അടയാളമായി പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി അർജുൻ എസ് കുമാറും സ്‌പീക്കറുടെ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home