12 December Thursday

പ്രേംനസീർ സുഹൃത് സമിതി ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

തിരുവനന്തപുരം
പ്രേംനസീർ സുഹൃത് സമിതി -കണ്ണൂർ എയ്റോ സീസ് കോളേജ് ഓഫ് ഏവിയേഷൻ ആൻഡ്‌ മാനേജ്മെന്റ് സ്റ്റഡീസ് ആറാമത് പ്രേംനസീർ ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സംവിധായകനും തിരക്കഥാകൃത്തുമായ വയലാർ മാധവൻകുട്ടി, നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമാ ജി നായർ എന്നിവർക്ക് ടെലിവിഷൻ രംഗത്തെ പ്രവർത്തന മികവ് കണക്കിലെടുത്ത് സമഗ്ര സംഭാവനയ്ക്കുള്ള പ്രേംനസീർ പുരസ്കാരങ്ങൾ സമർപ്പിക്കും. ജൂറി ചെയർമാൻ ബാലുകിരിയത്തും സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയും ചേർന്നാണ്‌  പ്രഖ്യാപിച്ചത്‌. മികച്ച നടനുള്ള പുരസ്കാരം സാജൻ സൂര്യക്കും മികച്ച നടിക്കുള്ള പുരസ്കാരം നീനുവിനും മികച്ച ജനപ്രിയ നടനുള്ള പുരസ്കാരം അനീഷ് രവിക്കും സമ്മാനിക്കും. വിവിധ മേഖലകളിലായി 40‌ഓളം പുരസ്കാരങ്ങളും വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും. ജൂറി അംഗങ്ങളായ അജയ് തുണ്ടത്തിൽ, ഡോ. വാഴമുട്ടം ചന്ദ്രബാബു, റഹിം പനവൂർ, സമിതി സംസ്ഥാന പ്രസിഡന്റ്‌ പനച്ചമൂട്  ഷാജഹാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top