21 November Thursday

കുമാർ മാഷ്‌ വേറെ ലെവലാണ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


ആലുവ
ഒരുലക്ഷത്തിലേറെ ശിഷ്യർ. അതിൽ 1200 പേർ ബ്ലാക്ക് ബെൽറ്റുകാർ. അപ്പോൾ മാഷ്‌ ചില്ലറക്കാരനായിരിക്കില്ലല്ലോ? സംശയിക്കേണ്ട ഈ ചീഫ് ഇൻസ്ട്രക്ടർ ഇപ്പോൾ ബ്ലാക്ക് ബെൽറ്റ് എട്ടാം ഡാനാണ്. ആലുവ ഒകെഎസ്‌കെ കരാട്ടെ സ്‌കൂളിന്റെ ചീഫ് ഇൻസ്ട്രക്ടർ എ എസ് സുരേന്ദ്രകുമാറാണ് ഈ താരം. ചൂർണിക്കര അറവറ്റപ്പറമ്പിൽ കുടുംബാംഗമായ സുരേന്ദ്രകുമാർ (എ എസ് എസ് കുമാർ, 55) 42 വർഷമായി കരാട്ടെ പരിശീലകനാണ്. ഇപ്പോൾ 26 സ്‌കൂളുകളിൽ പരിശീലകനാണ്.വിവിധ മത്സരങ്ങളിൽ ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചു. 2016ൽ ശാന്തകുമാരി പുരസ്‌കാരവും എ എസ് എസ് കുമാറിനെ തേടിയെടുത്തി.

ഓൾ ഇന്ത്യ കരാട്ടെ കുബുഡോ പ്രൊമോഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം, വേൾഡ് കരാട്ടെ കോൺഫെഡറേഷൻ അംഗം, അമേച്വർ കരാട്ടെ ഫെഡറേഷൻ സെക്രട്ടറി, ഓൾ കേരള കരാട്ടെ കുബുഡോ പ്രൊമോഷൻ ഫൗണ്ടേഷൻ സെക്രട്ടറി, ഷീട്ടോറിയു കരാട്ടെ അസോസിയേഷൻ സെക്രട്ടറി, ബ്ലാക്ക് ബെൽറ്റ് കൗൺസിൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എ എസ് എസ് കുമാർ സാമൂഹിക–- സാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമാണ്. ഒക്ടോബറിൽ മൈസൂരുവിൽ നടന്ന ദേശീയ കരാട്ടെ ടൂർണമെന്റിൽ ഇദ്ദേഹത്തിന്റെ ശിഷ്യർ 48 മെഡലുകളാണ് സ്വന്തമാക്കിയത്.

ആലുവ ടൗണിൽ താമസക്കാരനായ ഇദ്ദേഹം സിപിഐ എമ്മിന്റെ നസ്രത്ത് ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഭാര്യ: പുഷ്പലത. മക്കളും അച്ഛനെ പിന്തുടരുന്നവർതന്നെ. മകൻ: എ എസ് സൂരജ് കുമാർ (കരാട്ടെ ഇൻസ്ട്രക്ടർ). മകൾ: എ എസ് ലജ്‌ന ബ്ലാക്ക് ബെൽറ്റ് മൂന്നാം ഡാനാണ്‌.


പ്രധാന വാർത്തകൾ
 Top