21 November Thursday

ആസിയാൻ കരാർ ദോഷമായി: ആന്റണി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


തിരുവനന്തപുരം
യുപിഎ സർക്കാർ ഒപ്പിട്ട ആസിയാൻ കരാറിന്റെ ഭാഗമായി നഷ്ടമുണ്ടായ സംസ്ഥാനമാണ്‌ കേരളമെന്ന്‌  എ കെ ആന്റണി. ചില മേഖലകളിൽ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളുണ്ട്‌. എന്നാൽ, കേരളത്തിന്‌ പരിക്കുണ്ടായെന്ന്‌ ആന്റണി സമ്മതിച്ചു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ കോൺഗ്രസിന്റെ പ്രക്ഷോഭം വിവരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ്‌ ആന്റണിയുടെ കുറ്റസമ്മതം. കേരളത്തിലെ കോൺഗ്രസിൽ പിൻസീറ്റ്‌ ഡ്രൈവിങ്ങിന്‌ താൽപ്പര്യമില്ലല്ലെന്നും ആൻറണി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top