21 November Thursday

കെഎസ്‌ആർടിസി സർവീസ്‌ റദ്ദാക്കൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


സ്വന്തം ലേഖകൻ
കെഎസ്‌ആർടിസിയിൽ ശമ്പളം വിതരണംചെയ്യാനാകാത്തവിധം പ്രതിസന്ധി രൂക്ഷം. ശമ്പളം വൈകുന്നതോടെ ജീവനക്കാരും സർവീസുകൾ റദ്ദാക്കുന്നതിനാൽ യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. എല്ലാ മാസവും നൽകുന്നതുപോലെ  സർക്കാർ സഹായം നൽകിയെങ്കിലും പൂർണ ശമ്പളം നൽകാനായിട്ടില്ല. സർക്കാർ നൽകിയ 15 കോടിയും  കലക്‌ഷൻ തുകയും ഉപയോഗിച്ച്‌ വെള്ളിയാഴ്‌ച സ്ഥിരം ജീവനക്കാർക്ക്‌ പകുതി ശമ്പളത്തുക വിതരണം ചെയ്‌തു.  കൂടുതൽ കലക്‌ഷൻ വന്നശേഷമേ ബാക്കി ശമ്പളവിതരണം ആരംഭിക്കാനാകൂ എന്നാണ്‌ മാനേജ്‌മെന്റ്‌ പറയുന്നത്‌. ശബരിമല സർവീസുകൾക്കായി 300 ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയിട്ടുണ്ട്‌. 

ശരാശരി 5100 സർവീസുകൾ നടത്തിയ സ്ഥാനത്ത്‌ ഇപ്പോൾ 4400 സർവീസേ നടത്താനാകുന്നുള്ളൂ. ഹൈക്കോടതി വിധിയെത്തുടർന്ന്‌ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനാൽ ഡ്രൈവർമാരുടെ ക്ഷാമവും രൂക്ഷമാണ്‌. ഗ്രാമപ്രദേശങ്ങളിലുംമറ്റും യാത്രാക്ലേശം രൂക്ഷമാണ്‌. സ്‌പെയർപാർട്‌സില്ലാതെയും അറ്റകുറ്റപ്പണി നടത്താനാകാതെയും ബസുകൾ കട്ടപ്പുറത്താകുന്നതും സർവീസ്‌ മുടങ്ങുന്നതിനിടയാക്കുന്നുണ്ട്‌.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുന്നതിന്‌ തൊട്ടുമുമ്പ്‌ കെഎസ്‌ആർടിസിയിൽ വരുമാനവും ചെലവും തമ്മിലുള്ള അന്തരം 124 കോടിയായിരുന്നു. ഈ സർക്കാർ വായ്‌പത്തുകകൾ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിലേക്ക്‌ മാറ്റിയതോടെ വായ്‌പാതിരിച്ചടവിലെ ഭീമമായ പലിശനിരക്ക് കുറഞ്ഞു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്‌  പെൻഷൻ വിതരണവും സുഗമമാക്കി. എന്നാൽ,  പ്രതിമാസം 12900 കിലോലിറ്റർ ഡീസൽ ആവശ്യമുള്ള കെഎസ്‌ആർടിസിക്ക്‌ ഡീസൽ വില വർധന   വലിയ തിരിച്ചടിയായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top