Deshabhimani

സ്വർണക്കടത്ത്‌ ; പിടിയിലായവരിൽ മുസ്ലിംലീഗ്‌ 
ജില്ലാപഞ്ചായത്ത് അംഗവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 01:21 AM | 0 min read


തിരൂർ
ദുബായിയിൽനിന്ന്‌ സ്വർണം കടത്തിയതിനുപിടിയിലായവരിൽ മുസ്ലിംലീഗ്‌ മലപ്പുറം ജില്ലാ പഞ്ചായത്തംഗവും. തിരുന്നാവായ ഡിവിഷൻ അംഗവും ലീഗ്‌ തിരൂർ മണ്ഡലം ട്രഷററുമായ ഫൈസൽ ഇടശേരിയാണ് കഴിഞ്ഞവർഷം ആഗസ്ത്‌ 23ന്‌ സ്വർണക്കടത്തുമായി കസ്റ്റംസിന്റെ പിടിയിലായത്‌. ദുബായിൽനിന്ന് എമിറേറ്റ്‌സ്‌ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ ഫൈസലിന്റെ ബാഗിൽനിന്ന്‌ 48 ലക്ഷത്തിലേറെ രൂപ വിലവരുന്ന 932.6 ഗ്രാമിന്റെ എട്ട് സ്വർണ ബിസ്‌കറ്റുകളാണ്‌ കണ്ടെടുത്തത്‌. തുടർന്ന്‌ കസ്റ്റംസ്‌ കേസെടുത്ത്‌ അറസ്റ്റുചെയ്യുകയായിരുന്നു. 50 ലക്ഷം രൂപയിൽ താഴെയുള്ള സ്വർണമായതിനാൽ കസ്റ്റംസ് ജാമ്യം നൽകുകയായിരുന്നു.  സംഭവം പുറത്തറിയാതിരിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് കസ്റ്റംസിനെ സ്വാധീനിച്ചു. എന്നാൽ, കരിപ്പൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലീഗ് നേതാവിന്റെ സ്വർണക്കടത്ത്‌ വിവരം പുറത്തറിയുകയായിരുന്നു. ഫൈസലിന്റെ സ്വർണക്കടത്ത് നിയമസഭയിലും ചർച്ചയ്ക്കിടെ ഉയർന്നുവന്നു. മന്ത്രി എം ബി രാജേഷ് ഈ വിവരം നിയമസഭാ ചർച്ചയിൽ ഉന്നയിച്ചതോടെ ലീഗ് നേതൃത്വം വെട്ടിലായി.



deshabhimani section

Related News

0 comments
Sort by

Home