07 October Monday

മുരളീധരന്റെ 
തോൽവിക്കുപിന്നിൽ വി ഡി സതീശൻ : 
സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


കോഴിക്കോട്
കെ  മുരളീധരനെ തൃശൂരിൽ തോൽപ്പിച്ചതിനുപിന്നിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. മുസ്ലിങ്ങളുടെയടക്കം വോട്ടുകൾ യുഡിഎഫിൽനിന്ന് സുനിൽകുമാറിന് പോയിട്ടുണ്ട്. വടകരയിലെ ഉറച്ച സീറ്റിൽനിന്ന്‌ മുരളീധരനെ അടർത്തിയെടുത്ത് തൃശൂരിൽ മത്സരിപ്പിച്ച് തോൽപ്പിക്കുകയായിരുന്നു. 

പിണറായി വിജയന്റെ ബി ടീമായാണ് പ്രതിപക്ഷനേതാവും സംഘവും പ്രവർത്തിക്കുന്നത്. എഡിജിപി ആർഎസ്എസ് നേതാക്കളെ മാത്രമല്ല സതീശനെയും കുഞ്ഞാലിക്കുട്ടിയേയും കണ്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top