15 October Tuesday

തൃശൂരിലെ തോൽവി ; റിപ്പോർട്ട്‌ വന്നാൽ സുധാകരനും സതീശനും തലയിൽ മുണ്ടിടും : എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024


കാസർകോട്‌
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ്‌ തോൽവി പഠിച്ച സമിതിയുടെ റിപ്പോർട്ട്‌ പുറത്തുവിട്ടാൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും തലയിൽമുണ്ടിട്ട്‌ നടക്കേണ്ടിവരുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കാസർകോട്‌ ജില്ലയിൽ വിവിധ പൊതുപരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്‌–- ബിജെപി ബന്ധത്തിന് തെളിവാണ് തൃശൂരിൽ സുരേഷ്‌ ഗോപിയുടെ ജയം. 86,000 വോട്ട് കോൺഗ്രസിന്‌ കുറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടുന്നില്ല. പുറത്തുവിട്ടാൽ ഹേമ കമ്മിറ്റി റിപ്പോർട്ടുപോലെയാകും.

ബിജെപി ജയിക്കരുതെന്നാണ് കേരളത്തിലെ 80 ശതമാനം ജനങ്ങളും വിചാരിക്കുന്നത്. ആ ചിന്താഗതിയിൽ വെള്ളം ചേർത്താണ് കോൺഗ്രസ് ബിജെപിയെ ജയിപ്പിച്ചത്. ആലപ്പുഴ സീറ്റ്‌ പകരമെടുത്ത്‌, രാജസ്ഥാനിലെ രാജ്യസഭാ സീറ്റും കോൺഗ്രസ്‌ ബിജെപിക്ക്‌ ദാനംനൽകി. അങ്ങനെ രാജ്യസഭയിൽ ബിജെപിക്ക്‌ ഭൂരിപക്ഷമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top