30 October Friday

പൊതുമേഖലാസംരക്ഷണദിനം ഇന്ന് ; ജീവനക്കാരും അധ്യാപകരും 5000 കേന്ദ്രത്തിൽ പ്രതിഷേധിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020


പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതി‌‌രെ എഫ്എസ്ഇടിഒ ആഭിമുഖ്യത്തിൽ ഇന്ന്‌ 5000 കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. നവലിബറൽ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ കോർപറേറ്റുകൾക്കുവേണ്ടി രാജ്യത്തിന്റെ സമ്പത്ത് തീറെഴുതുകയാണ്. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന ബിപിസിഎൽ, എച്ച്‌എൻഎൽ, ബിഇഎംഎൽ, ബെൽ, ഫാക്ട്‌ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കുന്നു. സംസ്ഥാന സർക്കാരിനെ തള്ളിയാണ്‌ കേന്ദ്രസർക്കാർ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാൻ തിരുമാനിച്ചത്‌. കേന്ദ്രസർവീസിലും സ്വകാര്യവൽക്കരണം വ്യാപിപ്പിക്കുന്നു. നിയമനനിരോധനം നടപ്പാക്കുകയും കരാർ നിയമനം വ്യാപകമാക്കുകയും ചെയ്യുന്നു.

കോവിഡ് സാമ്പത്തിക പശ്ചാത്തലത്തിലും തൊഴിലാളിവിരുദ്ധ നടപടി ശക്തിപ്പെടുത്തുകയാണ്. പ്രതിഷേധത്തിൽ പാലിച്ച് ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് എഫ്എസ്ഇടിഒ പ്രസിഡന്റ് കെ സി ഹരികൃഷ്‌ണനും ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടിയും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top