29 May Friday

ജൈവ-–-സുരക്ഷിത പച്ചക്കറിമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019


കൊച്ചി
ജൈവജീവിതം ജില്ലാകേന്ദ്രം സംഘടിപ്പിക്കുന്ന ജൈവ-–-സുരക്ഷിത പച്ചക്കറിമേളയ്ക്ക് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം അനിൽകുമാർ അധ്യക്ഷനായി. ബാംബൂ കോർപറേഷൻ ചെയർമാൻ കെ ജെ ജേക്കബ്, കെ വി ഏലിയാസ്, ഷാഹുൽ ഹമീദ്, സ്റ്റീഫൻ ആന്റണി, എം പി വിജയൻ, എം യു ബഷീർ എന്നിവർ സംസാരിച്ചു.

ഓണക്കാലത്ത് ഗുണമേന്മയുള്ള ജൈവപച്ചക്കറികൾ നൽകുകയെന്ന ലക്ഷ്യത്തോടെ ജൈവജീവിതം ആറുവർഷമായി ജൈവ പച്ചക്കറിമേളകൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണത്തെ ഓണത്തിനായി ജില്ലയിലെ നൂറേക്കർ ഭൂമിയിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചിരുന്നു. കാലവർഷക്കെടുതിയിൽ ഇവയിൽ പലതും നശിച്ചു. ഈ സാഹചര്യത്തെ അതിജീവിച്ചാണ് ഇത്തവണ ജൈവജീവിതം ജൈവ-സുരക്ഷിത  പച്ചക്കറിമേള സംഘടിപ്പിച്ചിരിക്കുന്നത്. പത്തിന് മേള സമാപിക്കും. ലോക്കൽ കേന്ദ്രങ്ങളുടെ നേതൃത്വത്തിലും ജൈവ-സുരക്ഷിത പച്ചക്കറിമേള ഉണ്ടാകും. ഓണാഘോഷത്തിന്‌ ആവശ്യമായ എല്ലാവിധ ജൈവ പച്ചക്കറികളും ഇവിടെ ലഭ്യമാണ്.


പ്രധാന വാർത്തകൾ
 Top