20 September Sunday

കോഴിക്കോട‌് – തൃശൂർ കെഎസ‌്ആർടിസി ബസ്‌ റിലേ സർവീസ‌് ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020


കോഴിക്കോട‌്
കെഎസ‌്ആർടിസി ബസ്‌ റിലേ സർവീസ‌് വീണ്ടും ആരംഭിക്കുന്നു. കോഴിക്കോട‌്–-തൃശൂർ റൂട്ടിലാണ്‌ തിങ്കളാഴ‌്ച മുതൽ സർവീസ‌് തുടങ്ങുന്നത‌്. നേരത്തെ കോഴിക്കോട‌്–-പാലക്കാട‌് റൂട്ടിൽ ആരംഭിച്ച  റിലേ സർവീസ‌്  വിജയകരമായിരുന്നു.

രണ്ട‌് ജില്ലകൾക്കപ്പുറം ഒരേ ബസിന‌് സർവീസ‌് നടത്താൻ നിലവിൽ അനുമതിയില്ല. ഇതോടെയാണ‌് റിലേ സർവീസ‌് എന്ന ആശയത്തിലേക്കെത്തിയത‌്. കോഴിക്കോട്ടുനിന്ന‌് പുറപ്പെടുന്ന യാത്രക്കാർ റിലേ ഹബ്ബായ കുറ്റിപ്പുറത്ത‌് ഇറങ്ങണം. അവിടെ തയ്യാറായിനിൽക്കുന്ന മറ്റൊരു ബസിൽ തൃശൂരിലേക്ക്‌ യാത്രതുടരാം. രാവിലെ ആറ‌് മുതൽ കോഴിക്കോട്ടുനിന്നും തൃശൂരിൽനിന്നും ബസുകൾ പുറപ്പെടും. അരമണിക്കൂർ ഇടവിട്ട‌് ബസ‌് പുറപ്പെടുമെന്ന്‌  കെഎസ‌്ആർടിസി ഉത്തരമേഖലാ എക‌്സിക്യുട്ടീവ‌് ഡയറക്ടർമാരായ സി വി രാജേന്ദ്രൻ, എം ടി സുകുമാരൻ എന്നിവർ അറിയിച്ചു. വൈകിട്ട‌് ആറിനാണ‌് രണ്ടിടങ്ങളിൽനിന്നുമുള്ള അവസാന സർവീസ‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top