18 September Wednesday

ബിജെപിക്ക്‌ കശ്‌മീർ കേവലം മുസ്ലിം രാഷ്‌ട്രം: -കാനം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019


പാലക്കാട്‌
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നോവറിയാത്ത ബിജെപിക്ക്‌ കശ്‌മീർ വെറുമൊരു മുസ്ലിം രാഷ്‌ട്രമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള മഹിളാസംഘം സംസ്ഥാനസമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കശ്‌മീരിന്റെ ചരിത്രമറിയാതെയാണ്‌ ദോശ ചുട്ടെടുക്കുന്ന ലാഘവത്തിൽ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത്‌. ചുരുങ്ങിയ ദിവസത്തിൽ നിരവധി ബില്ലുകൾ പാസാക്കിയ ബിജെപി സർക്കാർ വനിതാസംവരണ ബില്ലിനെക്കുറിച്ച്‌ മിണ്ടുന്നില്ല. ബിജെപിയുടെ നയങ്ങൾക്ക്‌ ബദലാകുകയാണ്‌ കേരളത്തിലെ ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

മഹിളാസംഘം സംസ്ഥാനപ്രസിഡന്റ്‌ കമല സദാനന്ദൻ അധ്യക്ഷയായി. എൻഎഫ്‌ഐഡബ്ല്യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആനി രാജ, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി പത്മാവതി, കേന്ദ്ര എക്‌സിക്യുട്ടീവംഗം ചിഞ്ചുറാണി, സിപിഐ ദേശീയ എക്‌സിക്യുട്ടീവംഗം കെ ഇ ഇസ്‌മയിൽ, ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌‌രാജ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി വസന്തം സ്വാഗതവും കെ മല്ലിക നന്ദിയും പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ ജെ എം മഹലിൽ പ്രതിനിധി സമ്മേളനം ആനി രാജ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച വൈകിട്ട്‌ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.


പ്രധാന വാർത്തകൾ
 Top