12 August Wednesday

കോൺഗ്രസ്‌ സമരം, മുരളീധരൻ പങ്കെടുത്തില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


സ്വന്തം ലേഖകൻ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ ബുധനാഴ്‌ച സംഘടിപ്പിച്ച കലക്‌ടറേറ്റ്‌ ധർണയിൽ നിന്ന്‌ കെ മുരളീധരൻ എംപി വിട്ടുനിന്നു. സമരം നടക്കുമ്പോൾ അദ്ദേഹം നടക്കാവിലെ വീട്ടിലുണ്ടായിരുന്നു. ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വത്തോടുള്ള അതൃപ്‌തിയാണ്‌ കാരണം. കോഴിക്കോട്ട്‌‌ പരിഗണന കിട്ടുന്നില്ലെന്ന പരാതി മുരളിക്ക്‌ നേരത്തെയുണ്ട്‌.

കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖാണ്‌ ഇപ്പോഴും ഡിസിസിയെ നിയന്ത്രിക്കുന്നത്‌. ആളില്ലാത്ത സമരത്തിന്‌ ഉദ്‌ഘാടകനാക്കി അവഹേളിക്കാനായിരുന്നു ബുധനാഴ്‌ചത്തെ നീക്കമെന്ന്‌ മുരളീധരവിഭാഗം പറയുന്നു. ഇത്‌ മനസ്സിലാക്കി സമരത്തിൽനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നതത്രെ. മരണവുമായി ബന്ധപ്പെട്ട്‌ വടകരയിൽ പോകാനുള്ളതിനാലാണ്‌ പങ്കെടുക്കാതിരുന്നതെന്നാണ്‌ പ്രശ്‌നം ചർച്ചയായപ്പോൾ നൽകുന്ന വിശദീകരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top