25 August Sunday

കേന്ദ്രബജറ്റിൽ കേരളത്തോട്‌ അവഗണന; രോഷമറിയിച്ച്‌ നാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷ എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമയ്‌ക്കുമുമ്പിൽ നടത്തിയ ധർണ


തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം അലയടിച്ചു. സിപിഐ എം ലോക്കൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സ‌്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ അണിചേർന്നു. സമ്പന്നർക്ക‌് ഇളവും സാധാരണക്കാർക്ക‌് ഇരുട്ടടിയും നൽകുന്ന ബജറ്റിനെതിരെ സിപിഐ എം സംസ്ഥാന കമ്മിറ്റിയാണ‌് പ്രതിഷേധത്തിന‌് ആഹ്വാനം ചെയ‌്തത‌്. ലോക്കൽകേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗങ്ങളും നടന്നു.

ഇടതുപക്ഷ എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു. ഗാന്ധിപ്രതിമയ‌്ക്ക‌് മുന്നിലാണ‌് പ്ലക്കാർഡുകളേന്തി മുദ്രാവാക്യം മുഴക്കിയത‌്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വായ‌്പാപരിധി ഉയർത്തണമെന്ന  ആവശ്യം നിരാകരിക്കപ്പെട്ടു. എയിംസടക്കം കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. ദേശീയപാത വികസനം, വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് എന്നിവയുടെ കാര്യത്തിലും അവഗണനയാണ‌്. കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും തഴഞ്ഞു. കേരളം എന്നൊരു സംസ്ഥാനം ഈ രാജ്യത്തില്ലെന്ന മട്ടിലാണ‌് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന‌് സിപിഐ എം രാജ്യസഭാ ഉപനേതാവ‌് എളമരം കരീം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള നീക്കത്തിനെതിരെ രാജ്യസഭയിൽ ഇടതുപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top