20 August Tuesday
സമരം ചെയ്ത വിദ്യാർഥികളോട് വൈസ് ചാൻസലറുടെ പ്രതികാരം

കുഫോസിൽ ഹോസ‌്റ്റൽ അടച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019



പള്ളുരുത്തി
പനങ്ങാട് കുഫോസിൽ സമരംചെയ്ത വിദ്യാർഥികളോട് വൈസ് ചാൻസലറുടെ പ്രതികാരം. യൂണിവേഴ്സിറ്റി ഹോസ്റ്റൽ രണ്ടാഴ‌്ച അടച്ചിടാൻ ഉത്തരവിറക്കിയാണ് വിസി   സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത‌്.  തിങ്കളാഴ‌്ച നാലോടെയാണ‌് ഹോസ്റ്റൽ അടയ‌്ക്കാനുള്ള ഉത്തരവിറക്കിയത്.  നൂറോളം  പെൺകുട്ടികൾ അടക്കമുള്ളവർ പെരുവഴിയിലായി. ലക്ഷദ്വീപ‌്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും  കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവരും  നട്ടം തിരിഞ്ഞു. ഇതോടെ എസ്എഫ്ഐ കുഫോസ് യൂണിറ്റ് പെൺകുട്ടികൾക്ക് താമസസൗകര്യം ഒരുക്കി.

കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട‌്  ജൂൺ 27ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ   അവകാശപത്രിക സമർപ്പിച്ചിരുന്നു. ഉന്നയിച്ച ആവശ്യങ്ങൾ ഒരാഴ്ചയ‌്ക്കുള്ളിൽ പരിഹരിക്കാമെന്ന ഉറപ്പ‌്  പാലിക്കപ്പെടാത്തതിനെത്തുടർന്ന് എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്ത് അനിശ്ചിതകാലസമരം ആരംഭിക്കുകയായിരുന്നു. ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളും പഠിപ്പുമുടക്കി സമരത്തിന‌്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെയാണ‌് വൈസ‌് ചാൻസലർ ഹോസ്റ്റൽ അടച്ചത‌്. വിദ്യാർഥികളുടെ ന്യായമായ ആവശ്യം പരിഹരിക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top