20 August Tuesday

മുഖ്യമന്ത്രിയെ കടുകുമണിയിലാക്കി ചിത്രകാരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019


തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകുമണിയിൽ ആലേഖനംചെയ്ത് ചിത്രകാരൻ. തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വെളുത്ത കടുകുമണിയിൽ ആലേഖനംചെയ്തത്. തിങ്കളാഴ്ച സെക്രട്ടറിയറ്റിലെ ഓഫീസിൽ കുടുംബസമേതം എത്തിയ വെങ്കിടേഷ് തന്റെ രചന മുഖ്യമന്ത്രിക്ക് കൈമാറി.

ചെന്നൈ ഫൈൻ ആർട്ട്സിൽനിന്ന‌് ബിരുദാനന്തരബിരുദം നേടിയ വെങ്കിടേഷ് 42 നേതാക്കന്മാരുടെ ചിത്രങ്ങളാണ്  കടുകുമണിക്കുള്ളിലാക്കിയത്. അരമണിക്കൂറിലാണ് പെൻസിൽകൊണ്ടുള്ള അപൂർവരചന. പ്രഖ്യാപിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്ന ഭരണകർത്താവെന്ന് തന്റെ നാട്ടിൽ പേരുകേട്ട കേരളമുഖ്യമന്ത്രിയെ വരയ്ക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് വെങ്കിടേഷ‌് പറഞ്ഞു.

മലേഷ്യൻ പ്രധാനമന്ത്രിയുടെ ജീവചരിത്രവും ഇദ്ദേഹം കടുകുമണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. സിങ്കപ്പൂർ  പ്രധാനമന്ത്രിയുടെ ജീവചരിത്രമാണ് അടുത്തതായി വരയ‌്ക്കുക. വേൾഡ് വണ്ടർ ബുക്ക് ഓഫ് റെക്കോഡ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്സിലും വെങ്കിടേഷിന്റെ ചിത്രങ്ങൾ ഇടംനേടിയിട്ടുണ്ട‌്. സതീദേവിയാണ് ഭാര്യ. മകൾ: ഹർഷിത.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top