ഫിലാഡൽഫിയ
വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പതിനെട്ടാമത് കൺവൻഷൻ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ കെ ശൈലജ ഭദ്രദീപം കൊളുത്തി ആരംഭിച്ച സമ്മേളനത്തിൽ കേരളത്തിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ മോൻസ് ജോസഫ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, വി പി സജീന്ദ്രൻ, സ്വാമി ഗുരു രത്ന ജ്ഞാനതപസ്വി, വനിതാ കമ്മിഷൻ അംഗം ഷാഹീദാ കമാൽ, നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ വരദരാജൻ, സാഹിത്യകാരൻ കെ പി രാമനുണ്ണി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ജോർജ് മാമ്മൻ കൊണ്ടൂർ, ജോസഫ് വാഴക്കൻ, റെജി ലൂക്കോസ്, ജോർജ് ഓലിക്ക, ജോർജി വർഗീസ്, ലീല മാരേട്ട് എന്നിവർ സംസാരിച്ചു.