24 July Saturday

1868 പേർക്ക് രോഗം; 
ടിപിആർ 16.9% ; 1213 പേർ 
മുക്തരായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021


കൊച്ചി
ചൊവ്വാഴ്‌ച ജില്ലയിൽ 1868 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിനൊപ്പം ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കും (ടിപിആർ) കാര്യമായി ഉയർന്നു. 16.9 ആണ്‌ ചൊവ്വാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌-. 1213 പേർ മുക്തരായി. തിങ്കളാഴ്‌ച രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായിരുന്നു. ടിപിആർ 11.4 ശതമാനമായും കുറഞ്ഞിരുന്നു. 

സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ ഏഴുപേർക്ക്‌ ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചു. സമ്പർക്കംവഴി രോഗം വന്നത്‌ 1830 പേർക്കാണ്‌. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 55 അതിഥിത്തൊഴിലാളികൾക്കും എട്ട്‌ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,296.

തൃക്കാക്കര–-81,  എളങ്കുന്നപ്പുഴ–-77, കുമ്പളങ്ങി–73, തൃപ്പൂണിത്തുറ–64, ഫോർട്ട് കൊച്ചി–55, നായരമ്പലം– 49, പള്ളുരുത്തി–43, കുഴുപ്പിള്ളി– 41, കളമശേരി– 40, വെങ്ങോല– 40 എന്നിവയാണ്‌ ഉയർന്ന രോഗബാധയുള്ള പ്രദേശങ്ങൾ. 2009 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 3926 പേരെ നിരീക്ഷണപട്ടികയിൽനിന്ന്‌ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 52,841 ആണ്. സർക്കാർ–-സ്വകാര്യ മേഖലകളിൽനിന്ന്‌ 11,055 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 
കോവിഡ്‌ പരിശോധന
ജില്ലയിലെ എല്ലാ വാക്സിനേഷൻ കേന്ദ്രത്തിലും കോവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ചെല്ലാനത്ത് ആരംഭിച്ച ഈ രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ രീതി കൂടുതൽ ഗുണകരമാകുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി.

പഞ്ചായത്തുകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ നൽകുന്നതിന്‌ പ്രത്യേക നടപടിക്രമത്തിന് രൂപംനൽകാൻ കലക്ടർ എസ് സുഹാസ് നിർദേശം നൽകി. മുൻഗണനാവിഭാഗത്തിൽ അനർഹർ ഉൾപ്പെടാതിരിക്കുന്നതിനാണ് നടപടി. ലോക്ക്‌ഡൗണിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള 11ന്‌ വിദ്യാർഥികൾക്കടക്കം വിവിധ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന്‌ ഡിജിറ്റൽ സേവനകേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകും. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ എം അനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top