16 September Monday

ഇടതുപക്ഷം കൂടുതൽ കരുത്തോടെ മുന്നേറും: മന്ത്രി ടി പി രാമകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019


തിരുവനന്തപുരം
നവകേരള നിർമാണപ്രവർത്തനങ്ങളിലും  എൽഡിഎഫ്  സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്കും സർക്കാർ ജീവനക്കാരുടെ പൂർണ പിന്തുണ ഉണ്ടാകണമെന്ന‌് തൊഴിൽമന്ത്രി ടിപി രാമകൃഷ‌്ണൻ പറഞ്ഞു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയെ അതിജീവിച്ച‌് ഇടതുപക്ഷം കൂടുതൽ കരുത്തോടെ മുന്നേറും. ഇപ്പോഴുണ്ടായിരിക്കുന്ന പരാജയം താൽക്കാലികമാണ‌്.  വിഷലിപ‌്തമായ പ്രചാരണങ്ങളാണ‌് യുഡിഎഫും ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും തെരഞ്ഞെടുപ്പു കാലത്ത‌് നടത്തിയ‌ത‌്. ഈ പ്രചാരവേലയിൽ വീണുപോയവർ ഇപ്പോൾ മറിച്ച‌് ചിന്തിച്ചുതുടങ്ങിയതായും മന്ത്രി പറഞ്ഞു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിൽ പുതുതായി ആയിരക്കണക്കിന‌് പുതിയ തസ‌്തികകൾ സൃഷ്ടിച്ചു. ഒരുലക്ഷത്തിലേറെ പേർക്ക‌് പിഎസ‌്സി വഴി നിയമനം നൽകി, ക്ഷാമബത്ത കുടിശ്ശിക ഇല്ലാതാക്കി സമയബന്ധിത ശമ്പളപരിഷ‌്കരണം എന്നിവ യാഥാർഥ്യമാകുകയാണ‌്.  നവകേരളം കെട്ടിപ്പടുക്കുന്ന എൽഡിഎഫ് സർക്കാരിന് കരുത്തുപകരാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top