23 July Tuesday

പ്രളയദുരിതാശ്വാസം : ക്ഷീരമേഖലയ‌്ക്ക‌് മിൽമയുടെ 14.24 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

പ്രളയസഹായ വിതരണം മന്ത്രി കെ രാജു ഉദ്ഘാടനംചെയ്യുന്നു


കൊച്ചി
മിൽമ എറണാകുളം മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ക്ഷീരകർഷകർക്ക‌് 14.24 കോടി പ്രളയദുരിതാശ്വാസമായി നൽകും. കേന്ദ്രസർക്കാരിന്റെ എൻപിഡിഡിക്ക‌് കീഴിലുള്ള പദ്ധതിയിൽ 10.45 കോടി രൂപ ഗ്രാന്റാണ‌്. 

പ്രളയത്തിൽ പശുക്കളെ  നഷ്ടപ്പെട്ടവർക്ക‌് 30,000 രൂപയും പൂർണമായി തകർന്ന കാലിത്തൊഴുത്തുകൾക്ക‌് 25,000 ഭാഗികമായി തകർന്ന കാലിത്തൊഴുത്തുകൾക്ക് 15,000 രൂപ ധനസഹായം ലഭിക്കും. പ്രളയത്തിൽ കേടുപാട‌് സംഭവിച്ച ക്ഷീരസംഘങ്ങളുടെ കെട്ടിടങ്ങൾ നന്നാക്കുന്നതിനും കംപ്യൂട്ടറുകളും പാൽ പരിശോധനാ ഉപകരണങ്ങളും നഷ്ടപ്പെട്ട സംഘങ്ങൾക്ക് അവ വാങ്ങാനും തുക വകയിരുത്തിയിട്ടുണ്ട്. സബ‌്സിഡിയോടുകൂടി കർഷകർക്ക് വൈക്കോൽ വിതരണം ചെയ്യാൻ 60 ലക്ഷം രൂപയും വിദൂര സ്ഥലങ്ങളിൽനിന്ന് പാൽ എത്തിക്കുന്നതിന‌് കടത്തുകൂലിയായി 40 ലക്ഷവും  അനുവദിച്ചിട്ടുണ്ട്.

പ്രളയ സഹായത്തിന്റെ വിതരണോദ‌്ഘാടനം മന്ത്രി കെ രാജു നിർവഹിച്ചു.  മിൽമ ചെയർമാൻ പി എ ബാലൻ അധ്യക്ഷനായി.  എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത‌് സ്വാഗതവും എംഡി ഡോ. എം മുരളീധരദാസ‌് നന്ദിയും പറഞ്ഞു.  കാലിത്തൊഴുത്ത‌് നിർമാണ സഹായ വിതരണം ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ഡോളി കുര്യാക്കോസും പ്രളയബാധിത സംഘങ്ങൾക്ക‌് കെട്ടിട നിർമാണത്തിനുള്ള സഹായ വിതരണം തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശും  ഉദ‌്ഘാടനം ചെയ‌്തു. 

കെസിഎംഎംഎഫ‌് ഡയറക്ടർ മേരി ലോനപ്പൻ, ക്ഷീരവികസന വകുപ്പ‌് ഡെപ്യൂട്ടി ഡയറക്ടർ ജോസ‌് ജേക്കബ്‌, പി എസ‌് സെബാസ‌്റ്റ്യൻ, എം ടി ജയൻ, ഇആർസിഎംപിയു ഡയറക്ടമാരായ സോണി ഈറ്റയ‌്ക്കൽ, സി പി ഗോപാലകൃഷ‌്ണൻ, ജോമോൻ ജോസഫ‌്, ലിസി സേവ്യർ, ലിസി സ‌്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top