15 May Saturday

കോവിഡ് വാക്സിനേഷൻ 
ക്യാമ്പയിൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021


ആലങ്ങാട്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിനേഷൻ ക്യാമ്പയിൻ പരിപാടിക്ക്‌ ആലങ്ങാട് പഞ്ചായത്തിൽ തുടക്കമായി. ആലങ്ങാട് സെന്റ് മേരീസ് എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്  പി എം മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷൻ, വികസന സ്ഥിരംസമിതി ചെയർമാൻ പി ആർ ജയകൃഷ്ണൻ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ വിൻസന്റ് കാരിക്കശേരി, പഞ്ചായത്ത് അംഗങ്ങളായ ശാമിലി കൃഷ്‌ണൻ, എൽസ ജേക്കബ്‌, കെ ആർ ബിജു, മെഡിക്കൽ ഓഫീസർ ഫിലോമിന അലോഷ്യസ്, ഹെൽത്ത് ഇൻസ്പെക്ടർ ടി എ മുരളീധരൻ,  ആശാപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവർ  നേതൃത്വം നൽകി. അടുത്ത ക്യാമ്പ് മാളികംപീടിക മദ്രസയിൽ 12ന് നടത്തും.

കടമക്കുടി
കടമക്കുടി പഞ്ചായത്ത് കോവിഡ്‌ വാക്സിനേഷൻ യജ്‌ഞം നടത്തി. ഐഎംഎയുടെ സഹായത്തോടെ കോതാട്, മൂലമ്പിള്ളി, ചേന്നൂർ, കടമക്കുടി എന്നിവിടങ്ങളിൽ 60 വയസ്സ് കഴിഞ്ഞവർക്കായാണ്  വാക്സിനേഷൻ ക്യാമ്പുകൾ  സംഘടിപ്പിച്ചത്. ഉദ്‌ഘാടനം കോതാട് കെകെപി സഭാ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് നിർവഹിച്ചു.  45 വയസ്സിനുമുകളിലുള്ള എല്ലാവർക്കും വാക്‌സിൻ   നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.

മാല്യങ്കര
എസ്എൻഎം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ  സൗജന്യ മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം  കോളേജ് പ്രിൻസിപ്പൽ ഡോ. ടി എച്ച് ജിതയും  പറവൂർ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  കെ എസ് സനീഷും ചേർന്ന് നിർവഹിച്ചു. ഡോ. ശോഭ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. വി സി രശ്മി, സെക്രട്ടറി  ശിൽപ്പ എന്നിവർ സംസാരിച്ചു. എസ്എൻഎംഐഎംടിയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പും സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top