14 April Wednesday

മൊബൈല്‍ വാക്‌സിനേഷന്‍ 
യൂണിറ്റുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


കൊച്ചി
ആസ്റ്റർ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ മൊബൈൽ കോവിഡ് വാക്‌സിനേഷൻ യൂണിറ്റ് ആരംഭിച്ചു. ആലുവയിലെ ഫെഡറൽ ബാങ്ക് ആസ്ഥാനത്തെ 110 ജീവനക്കാർക്ക് വാക്‌സിൻ നൽകി മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ശനിയാഴ്‌ച വെല്ലിങ്‌ടൺ ഐലൻഡിലെ കസ്റ്റംസ് ഹൗസ് ജീവനക്കാർക്കും ശനി, ഞായർ ദിവസങ്ങളിൽ പാടിവട്ടത്തെ ജിയോജിത് സെക്യൂരിറ്റീസ്‌ ജീവനക്കാർക്കും മൊബൈൽ വാക്‌സിനേഷൻ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. 250 രൂപയാണ് ഒരു ഡോസിന്റെ വില.  ഒരു വാനും ആംബുലൻസും അടങ്ങുന്നതാണ് യൂണിറ്റ്.

കൊച്ചി കോർപറേഷൻ പരിധിയിൽ അല്ലെങ്കിൽ ആശുപത്രിയുടെ 20 കിലോമീറ്റർ ചുറ്റളവിലാണ്‌ ആദ്യഘട്ടത്തിൽ മൊബൈൽ വാക്‌സിനേഷൻ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുക. 45 വയസ്സ്‌ കഴിഞ്ഞ, 50 പേരെങ്കിലും ഉണ്ടെങ്കിൽ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. ഇതിനായി 8111998140 എന്ന നമ്പറിൽ വിളിക്കാം. മൊബൈൽ യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവർ കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് സമയം ലാഭിക്കാൻ സഹായകമാകുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top