18 May Tuesday

100 ദിനം പിന്നിട്ട്‌ റിഫൈനറി തൊഴിലാളി സമരം ; സമരം ബിപിസിഎൽ വിൽപ്പനക്കെതിരെ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


കൊച്ചി
ബിപിസിഎൽ വിൽപ്പനയ്ക്കെതിരെയും അർഹമായ ശമ്പളപരിഷ്‌കരണത്തിനുമായി കൊച്ചി റിഫൈനറി തൊഴിലാളികൾ നടത്തുന്ന നിൽപ്പുസമരം നൂറുദിവസം പിന്നിട്ടു. 2020 നവംബർ 16നാണ്‌ നിൽപ്പുസമരം തുടങ്ങിയത്‌. 2019 നവംബർ 20നാണ് ബിപിസിഎൽ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്‌. വാങ്ങാൻ താൽപ്പര്യപത്രം നൽകിയ  കമ്പനികൾക്ക് ഡാറ്റ റൂം എൻട്രി നൽകി.

അസമിലെ എൻആർഎലുള്ള ബിപിസിഎൽ ഓഹരികൾ എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഓയിൽ ഇന്ത്യ ലിമിറ്റഡ് സംയുക്ത സംരഭത്തിനു കൈമാറി. ബിന റിഫൈനറിയിൽ ഒമാൻ ഗവൺമെന്റ്‌ ഓഹരികൾ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുന്നു. ബിപിസിഎൽ വിൽപ്പന സെപ്തംബറിൽ നടക്കുമെന്നാണ്‌ ഡിപ്പാർട്ട്മെന്റ്‌ ഓഫ് ഇൻവെസ്റ്റ്മെന്റ്‌ ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ്‌ സെക്രട്ടറി വെളിപ്പെടുത്തിയിട്ടുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ തൊഴിലാളിസമരം ശക്തമായി തുടരുന്നത്‌‌. 101–-ാം ദിവസത്തെ സമരം സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്തു. എസ്‌ സഞ്ജയ്, അഭിലാഷ് സോളമൻ, എസ്‌ പ്രശാന്ത്, കെ ജെ അലോഷ്യസ്, ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top