തിരുവനന്തപുരം> കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ ബി മോഹൻദാസും അംഗമായി ബി വിജയമ്മയും ചുമതലയേറ്റു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി.
ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം സത്യവാചകം ചൊല്ലിക്കൊടുത്തു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രൊഫ. വി കെ വിജയൻ, റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ അഡ്വ. എം രാജഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കെ ബി മോഹൻദാസ് തൃശൂർ സ്വദേശിയാണ്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയാണ് വിജയമ്മ. വിവിധ ദേവസ്വം ബോർഡുകളിലെയും ക്ഷേത്രങ്ങളിലെയും നിയമന നടപടികൾ സമയബന്ധിതമായി സംവരണവും സാമൂഹ്യ നീതിയും പാലിച്ച് നടത്തുകയാണ് ബോർഡിന്റെ ചുമതല. ബോർഡ് രൂപീകരിച്ച ശേഷം നാളിതു വരെ 94 തസ്തികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് 81 തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 1389 പേർക്ക് നിയമന ശുപാർശ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..