27 March Monday

കരിപ്പൂരിൽ 38 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

സ്വർണ്ണക്കടത്തിൽ പിടിയിലായ അബ്ദുൾ വാസിത്ത്

മലപ്പുറം> കരിപ്പൂർ വിമാനത്താവളത്തിൽ 38 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. അബുദാബിയില്‍  നിന്നെത്തിയ മലപ്പുറം ആലന്‍കോട്  സ്വദേശി അബ്ദുല്‍ വാസിത്ത് (38)ആണ് 672  ഗ്രാം സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസിന്റെ  പിടിയിലായത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ മൂന്ന് കാപ്സ്യൂളുകളാക്കി  ശരീരത്തിനുള്ളില്‍  ഒളിപ്പിച്ചാണ് കടത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തേക്ക് പോയെങ്കിലും 8 കിലോമീറ്റര്‍ അപ്പുറം കരുവാങ്കല്ല് വെച്ച് പോലീസ് പിടിയിലാവുകയായിരുന്നു. വാസിതിനെ പിന്തുടര്‍ന്ന പോലീസ്  കരുവാന്‍കല്ലുള്ള ഹോട്ടലിന് മുമ്പില്‍ വാസിത് സഞ്ചരിച്ച കാര്‍ കാണ്ടെത്തുകയായിരുന്നു.  ഹോട്ടലിനകത്ത് കയറി നടത്തിയ  പരിശോധനയിലാണ് വാസിത്തും  സുഹൃത്തുക്കളും പിടിയിലാവുന്നത്. .

കരിപ്പൂരിൽ വിമാനത്താവളത്തിന്  പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന ഏഴാമത്തെ  സ്വര്‍ണ്ണക്കടത്ത്  കേസാണിത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി 1063 ഗ്രാം സ്വര്‍ണ്ണം കടത്തിയ  മറ്റൊരു കേസും കഴിഞ്ഞ ആഴ്ച മലപ്പുറം പോലീസ് പിടികൂടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top