17 June Monday

കൊച്ചി സർവ്വകലാശാലയിൽ വീണ്ടും എസ്‌എഫ്‌ഐ; സെനറ്റിൽ ഏഴിൽ നാല്‌ സീറ്റിലും ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 9, 2019

കൊച്ചി > കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റ്‌, അക്കാദമിക്‌ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ജയം. സെനറ്റിലേക്ക്‌ ഏഴിൽ നാല‌് സീറ്റ‌് നേടിയാണ‌് എസ‌്എഫ‌്ഐ പ്രതിനിധികൾ വിജയിച്ചത‌്. കെഎസ‌്‌യു രണ്ടും എബിവിപി ഒരു സീറ്റും നേടി.

ടി പി ജിബിൻ(സ‌്കൂൾ ഓഫ‌് ലീഗൽ സ‌്റ്റഡീസ‌്), കെ വി പ്രജുൽ( ഡിപ്പാർട്ട‌്മെന്റ‌് ഓഫ‌് ഷിപ‌് ടെക‌്നോളജി), ജി ഡി ബിനിൽ(സ‌്കൂൾ ഓഫ‌് എൻജിനിയറിങ‌്), ബി ശിവനന്ദു(സ‌്കൂൾ എൻജിനിയറിങ‌്) എന്നിവരാണ‌് എസ‌്എഫ‌്ഐ പാനലിൽ നിന്നും വിജയിച്ചവർ. എം റഹ‌്മത്തുള്ള, എ അബ്ബാദ‌് ലുട്ട‌്ഫി (ഇരുവരും കെഎസ‌്‌യു), അക്ഷയ‌് വിനോദ‌് (എബിവിപി) എന്നിവരും വിജയിച്ചു. പ്രസിഡൻഷ്യൽ രീതിയിലായായിരുന്നു തെരഞ്ഞെടുപ്പ‌്.

നേരത്തെ അക്കാദമിക‌് കൗൺസിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിലും എസ‌്എഫ‌്ഐ പ്രതിനിധികൾ വിജയിച്ചിരുന്നു. സി കെ ഐശ്വര്യ( ഡിപ്പാർട്ട‌്മെന്റ‌് ഓഫ‌്  ഹിന്ദി), ആലാപ‌് എസ‌് പ്രതാപ‌്(സ‌്കൂൾ ഓഫ‌് എൻജിനിയറിങ‌്) എന്നിവരാണ‌് വിജയിച്ച‌ത‌്. ഐശ്വര്യ എതിരില്ലാതെയാണ‌് തെരഞ്ഞെടുക്കപ്പെട്ടത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top