കോട്ടയം
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്റെ സമരപോരാട്ടങ്ങളും രാഷ്ട്രീയ ജീവിതവും പ്രമേയമാക്കി രചിക്കപ്പെട്ട "തീക്കാറ്റു പോലെ:- വൈക്കം വിശ്വൻ –- സമരവും ജീവിതവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. എഴുത്തുകാരനും വൈക്കം വിശ്വന്റെ അധ്യാപകനുമായ പ്രൊഫ. എം കെ സാനു പുസ്തകം ഏറ്റുവാങ്ങും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനാകും. "ദേശാഭിമാനി' ന്യൂസ് എഡിറ്റർ ആർ സാംബൻ തയ്യാറാക്കിയ കൃതി സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിക്കുന്നത്. കവി ഏഴാച്ചേരി രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..