17 January Friday

വ്യവസായ നിക്ഷേപം : അനാവശ്യ തടസ്സം അനുവദിക്കില്ല : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019


സർക്കാരിന്റെ നയങ്ങൾക്കും കാഴ്ചപ്പാടിനും അനുസൃതമായ സമീപനം ചിലയിടങ്ങളിൽ ഉണ്ടാകുന്നില്ലെന്ന പരാതി പരിഹരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനാവശ്യ തടസ്സം സൃഷ്ടിക്കാൻ അനുവദിക്കില്ല. വ്യവസായനിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ തീരുമാനങ്ങളുടെ സത്ത പൂർണമായി ഉൾക്കൊണ്ട് നടപ്പാകുന്നുവെന്ന്‌ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ വികസനത്തിൽ പ്രധാനമായ മേഖലയാണ് ടൂറിസം. ടൂറിസം മേഖലയും സർക്കാരുമായുള്ള നല്ല സഹകരണം തുടരും. നഗരങ്ങളിൽ കാലഹരണപ്പെട്ട മാസ്റ്റർപ്ലാനാണ് ഉള്ളതെന്ന പരാതി  പരിഹരിക്കും.തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇളവുകൾ കേരളത്തിൽ ബാധകമാക്കാൻ നടപടിയെടുക്കുയാണ്‌.  കൊച്ചിയിൽ ചേരുന്ന ആഗോള നിക്ഷേപ സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിക്ഷേപകർ എത്തും.

പ്ലാസ്റ്റിക് നിരോധനംമൂലം ചെറുകിട വ്യവസായങ്ങൾ നേരിട്ടേക്കാവുന്ന പ്രയാസങ്ങൾ വ്യവസായികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എടുത്ത നടപടികളെ വ്യവസായികൾ അഭിനന്ദിച്ചു. യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ സെക്രട്ടറി സജ്ജയ് ഗാർഗ് എന്നിവരും പങ്കെടുത്തു. വി കെ മാത്യൂസ്  മോഡറേറ്ററായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top