06 August Thursday

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം വർധിക്കുന്നു , എതിരാളികളെ ഇല്ലാതാക്കുന്നു: ഇറോം ശർമിള

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019


കൊ​ച്ചി
എതിർപ്പ്‌ പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന രീതി രാജ്യത്ത്‌ ഏറുകയാണെന്ന്‌ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ഇ​റോം ശ​ർ​മി​ള പറഞ്ഞു. തേ​വ​ര എസ്‌എച്ച്‌ കോ​ളേജി​ൽ നാ​ഷ​ണ​ൽ സ​ർ​വീസ് സ്കീം ​സം​ഘ​ടി​പ്പി​ച്ച പരി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം വർധിക്കുന്നു. അധികാരരാഷ്‌ട്രീയം നിലനിൽക്കുന്നിടത്തോളം സമാധാനത്തിന്റെ പാതയിൽ കാര്യങ്ങൾ നടപ്പാകില്ല. ക​ശ്​​മീ​രി​ക​ൾ ​മാ​സ​ങ്ങ​ളാ​യി ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ്. ജി​ഹാ​ദി​ക​ൾ എ​ന്നു വി​ളി​ച്ച് അ​വ​രെ അ​ക​റ്റു​ക​യാ​ണ്. ഗാ​ന്ധി​ജി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അവർക്ക്‌ ഈ അ​വ​സ്ഥ​യു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. സ​മൂ​ഹ​ത്തെയാ​കെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ രീ​തി. രാജ്യത്തിന്റെ സാ​മ്പ​ത്തി​ക​നി​ല അ​ടി​മു​ടി ത​ക​ർ​ച്ച​യി​ലാ​ണ്. സാ​ധാ​ര​ണ​ക്കാ​രെ ദാ​രി​ദ്ര്യ​ത്തിലേ​ക്ക് തള്ളിയിടുന്നു. അതേസമയം ഏ​താ​നും പേ​രി​ലേ​ക്കുമാ​ത്രം സ​മ്പ​ത്ത് കു​ന്നു​കൂ​ടു​ന്നു. ഇത്‌ ഗാ​ന്ധി വി​ഭാ​വ​നംചെ​യ്ത രാ​ജ്യ​ത്തി​ന് എ​തി​രാണെന്നും ഇ​റോം ശ​ർ​മി​ള പറഞ്ഞു.

ഭ​ർ​ത്താ​വ് ഡെ​സ്‌​മ​ണ്ട് കു​ടി​ഞ്ഞോ​യും മ​ക്ക​ളാ​യ നി​ക്സ് ഷാ​ഖി, ഓ​ത്തം താ​ര എ​ന്നി​വ​രും ഒപ്പമുണ്ടായിരുന്നു. ഫാ. ​സെ​ബാ​സ്​​റ്റ്യ​ൻ മ​ന​ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നായി. എ​ൻ​എ​സ്​എ​സ് കോ–-​ഓർ​ഡി​നേ​റ്റ​ർ പി ​എം രാ​ഗം സം​സാ​രി​ച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top